മൂന്നു മണിയായിട്ടും വിരുന്നിനു പോയ പ്രകാശനയും രാഖിയെയും കാണാനില്ലല്ലോ.. ഉച്ചയ്ക്ക് അവർ വരുമെന്ന് കരുതി ഭക്ഷണം ഉണ്ടാക്കി വെച്ചിരുന്നതാണ് ഞാൻ.. അതിനു കാരണം അവരും കൂടി വന്നാൽ ഒരുമിച്ചിരുന്ന് കഴിക്കാമല്ലോ എന്ന് കരുതി.. അതുകൊണ്ടുതന്നെയാണ് ഇത്രയും സമയമായിട്ടും ഞാൻ ഒന്നും കഴിക്കാതെ ഇരുന്നത്.. പ്രകാശന് വിരുന്നിനു പോകാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല.. ഞാൻ അവനെ ഒരുപാട് നിർബന്ധിച്ചിട്ടാണ്.
അവൻ വിരുന്നിന് പോയത് തന്നെ.. അവൻറെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്ന് ആഴ്ച തികയുകയാണ്.. ഇത്രയും ആഴ്ചകൾ കഴിഞ്ഞിട്ടാണ് ഇപ്പോൾ ഒരു ദിവസം എങ്കിലും അവിടെ താമസിക്കാൻ പോകാൻ തയ്യാറായില്ല.. രാഖിയുടെ വീട്ടുകാർ അവരെ ഒരുപാട് പ്രാവശ്യം വിളിച്ചതാണ്.. രണ്ട് തവണ അവരുടെ വീട്ടിലേക്ക് പോയിരുന്നു.. ഒരു തവണ കല്യാണം രജിസ്റ്റർ ചെയ്യാനും പിന്നീട് ഒരിക്കൽ അവളുടെ സർട്ടിഫിക്കറ്റുകൾ എല്ലാം എടുക്കാൻ വേണ്ടിയും പോയിരുന്നു..
പക്ഷേ അന്നൊന്നും അവിടെ താമസിച്ചില്ല.. ഓർമ്മവച്ച കാലം മുതൽ അവൻ ഒരു ദിവസം പോലും എന്നെ പിരിഞ്ഞ് എവിടെയും ഇരുന്നിട്ടില്ല.. കല്യാണം കഴിഞ്ഞ് പിറ്റേദിവസം മുതൽ രാഗി അവനോട് പറയുന്നത് ഞാൻ കേൾക്കുന്നുണ്ട് അതായത് എവിടേക്കെങ്കിലും നമുക്ക് കുറച്ചുദിവസം ടൂർ പോകാമെന്ന്.. പക്ഷേ അവൻ അപ്പോഴൊന്നും പോകാതിരിക്കുന്നത് ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കാവും എന്ന് കരുതിയിട്ടാണ്.. അടുത്ത വീട്ടിൽ നാണിയമ്മയുണ്ട്.
അവരെ തൽക്കാലം ഇവിടെ വന്ന് രാത്രി കിടക്കാൻ പറയാം.. നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തൊക്കെ യാത്ര ചെയ്തു വന്നോളൂ എന്ന് ഞാൻ പലവട്ടം അവരോട് പറഞ്ഞതാണ്.. പക്ഷേ അവൻ മാത്രം കേൾക്കുന്നില്ല.. അവനും രാഗിയും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു.. അതിന് കാരണം മറ്റൊന്നുമല്ല രാഖിയുടെ വീട്ടുകാർ ഞങ്ങളെക്കാളും അല്പം സാമ്പത്തികമായി ഉയർന്ന ആളുകളാണ്.. അത്രയും സുഖസൗകര്യങ്ങളിൽ ജീവിച്ച് അവൾ ഈ ചെറിയ സൗകര്യമുള്ള വീട്ടിൽ വന്ന് താമസിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…