ഇടയ്ക്കിടെ തൊണ്ടയിൽ കഫം നിറയുന്ന ഒരു പ്രശ്നം ഉണ്ടോ.. എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ തൊണ്ടയിലുള്ള കഫത്തിനെ കുറിച്ചാണ്.. പലരും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ എൻറെ തൊണ്ടയിൽ എപ്പോഴും കഫം വരുന്നു.. അതിൻറെ ഒരു മെക്കാനിസം എന്താണ്.. നിങ്ങൾക്ക് അതിനുള്ള അറിവ് ഞാൻ തരികയാണ്.. എന്തുകൊണ്ടാണ് തൊണ്ടയിൽ കഫം വരുന്നത് പലരും വിചാരിക്കുന്നത്.

നമ്മുടെ സൈനസിൽ നിന്ന് ഇറങ്ങി വരുന്ന കഫമാണ് തൊണ്ടയിൽ ഉണ്ടാകുന്നത് എന്നുള്ളതാണ്.. എന്നാൽ അങ്ങനെയല്ല തൊണ്ടയിൽ വരുന്നത് നമ്മുടെ ശ്വാസകോശത്തിന്റെ ഉള്ളിൽ നിന്നും വരുന്നതാണ്.. അവിടെ നമ്മുടെ ശ്വാസകോശത്തിന്റെ അകത്ത് ചൂലുകൊണ്ട് തൂക്കുന്ന ഒരു പ്രക്രിയ സ്ഥിരമായി നടക്കുന്നുണ്ട്.. അതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. നിങ്ങളെല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു വിഷയം തന്നെയാണ്..

എന്തുകൊണ്ടാണ് കഫം വരുന്നത് എന്നും അതുപോലെ തന്നെ നമ്മുടെ തൊണ്ടയിൽ ഇങ്ങനെ കഫം വന്നില്ല എങ്കിൽ അല്ലെങ്കിൽ ആ ഒരു മെക്കാനിസം പ്രവർത്തിച്ചില്ലെങ്കിൽ എല്ലാവരും ഈ ഒരു കഫം കൊണ്ട് മരണപ്പെടും..കാരണം അത്രയും പ്രധാനപ്പെട്ട ഒരു ക്ലീനിങ് പ്രോസസ്സ് ആണ് നമ്മുടെ ലങ്സിന്റെ ട്യൂബുകളിൽ നടക്കുന്നത്.. നമ്മുടെ ശ്വാസകോശത്തിന്റെ ഘടനയെ കുറിച്ച് ഒന്ന് ചിന്തിച്ചാൽ നമ്മുടെ മൂക്ക് ഉണ്ട് അതുപോലെതന്നെ തൊണ്ട ഉണ്ട്.

അതുപോലെ ട്രക്കിയ എന്ന് പറയുന്ന ഒരു പ്രധാന പൈപ്പുണ്ട്.. ഇതിനെ രണ്ടായിട്ട് ഡിവൈഡ് ചെയ്യുന്നുണ്ട്.. ഇതെല്ലാം കഴിഞ്ഞ് ഇവ ലാസ്റ്റ് ഒരു ബൾബിലാണ് അവസാനിക്കുന്നത് അതിനെ ആൽബിയോളസ് എന്നു പറയുന്നു.. ഒരു ചെറിയ ബലൂണ് പോലെ നമുക്ക് ഉപയോഗിക്കാം.. ഇതിൻറെ ഭിത്തിയിൽ രക്തക്കുഴലുകൾ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *