കല്യാണസാരി മാറി ഉടുക്കാൻ വേണ്ടി ഡ്രസ്സിംഗ് റൂമിലേക്ക് കയറിയ ഇന്ദുബാലയെ ഏറെ നേരമായിട്ട് കാണാതായപ്പോൾ ശ്യാം സുന്ദർ കഥകിൽ പോയി തട്ടി വിളിച്ചു.. ഇന്ദു കഴിഞ്ഞില്ലേ.. നിമിഷങ്ങൾക്ക് ശേഷം കഥക് തുറക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ കണ്ടു.. എന്തു പറ്റിയെടോ തനിക്ക്.. താൻ കരയുകയായിരുന്നോ.. ഏയ് എനിക്ക് ബിനുക്കുട്ടന്റെ കാര്യം ഓർത്തപ്പോൾ സങ്കടം വന്നതാ.. അതിന് അവൻ നിന്റെ അമ്മയുടെ കൂടെയല്ലേ നിൽക്കുന്നത്.
പിന്നെ എന്താണ് പ്രശ്നം.. അത് ഇനി എത്രനാൾ പറ്റും അമ്മയ്ക്ക് കൂടുതൽ പ്രായം ആയി വരികയല്ലേ.. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എൻറെ മോൻ തനിച്ചാവില്ലേ.. അത് അപ്പോഴല്ലേ ഇന്ദു അന്നേരം നമുക്ക് മറ്റെന്തെങ്കിലും വഴി നോക്കാം.. അപ്പോഴെങ്കിലും ഞാൻ എന്റെ മോനെ ഇങ്ങോട്ട് കൊണ്ടുവന്നോട്ടെ ശ്യാമേട്ടാ.. അവൾ പ്രതീക്ഷയോടുകൂടി അവൻറെ മുഖത്തേക്ക് നോക്കി.. ഇന്ദു നമ്മൾ തമ്മിലുള്ള എഗ്രിമെൻറ് നീ മറന്നോ..
വിധവയായ നിൻറെ അടുത്തേക്ക് കല്യാണ ആലോചനയുമായി ഞാൻ വന്നപ്പോൾ നിനക്ക് ഏഴ് വയസ്സുള്ള ഒരു മകൻ ഉണ്ട് എന്നറിഞ്ഞ് അതിൽ നിന്നും ഞാൻ പിന്മാറിയത് ആയിരുന്നു. അപ്പോൾ നിൻറെ അമ്മ തന്നെയാണ് പറഞ്ഞത് വിനു കുട്ടൻറെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം എന്നും നമ്മുടെ ജീവിതത്തിൽ അവൻ ഒരിക്കലും ഒരു ബാധ്യത ആയി തീരില്ല എന്നും.. അത് പറഞ്ഞപ്പോൾ അയാളുടെ മുഖത്തെ ചിരി മാഞ്ഞു.. അത് ശരിയാണ് ശ്യാമേട്ടാ കാരണം അമ്മയുടെ കാലശേഷം ഞാൻ വഴിയാധാരം ആവരുത്.
എന്നുള്ള സ്വാർത്ഥ ചിന്ത കൊണ്ട് പറഞ്ഞു പോയതാണ്.. ഹാർട്ട് പേഷ്യന്റ് ആയ അമ്മയുടെ വാക്കുകൾ എനിക്ക് ധിക്കരിക്കാൻ കഴിഞ്ഞില്ല.. അവൾ അതും പറഞ്ഞുകൊണ്ട് കുറ്റബോധത്തോടുകൂടി നിന്നു.. ഇന്ദു കല്യാണമേ വേണ്ട എന്ന് ഇത്രയും കാലം പറഞ്ഞു നടന്ന ഞാൻ ഒടുവിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചത് അപ്രതീക്ഷിതമായ അമ്മയുടെ മരണവും അതേ തുടർന്നുള്ള ഒറ്റപ്പെടലും ആണ്.. ബന്ധുക്കൾ ഒക്കെ കൂടി നിർബന്ധം പറഞ്ഞപ്പോൾ ഞാനും പിന്നീട് മടിച്ചില്ല.. അപ്പോഴേക്കും എന്റെ പ്രായം 45 കഴിഞ്ഞിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…