ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ അടുത്തേക്ക് വരുന്ന ഒട്ടുമിക്ക രോഗികളും പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ ഞാൻ വളരെ കുറച്ചു മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ എന്നാലും ഞാൻ വളരെയധികം തടിച്ചു വരുന്നുണ്ട്.. അതുപോലെതന്നെ മുമ്പെല്ലാം കുറെ ദൂരം നടന്നതായിരുന്നു പക്ഷേ ഇപ്പോൾ കുറച്ച് സ്റ്റെപ്പുകൾ കൂടി നടക്കാൻ കഴിയുന്നില്ല കാരണം വല്ലാത്ത കിതപ്പ് അനുഭവപ്പെടുന്നു..
അതുപോലെതന്നെ അതിൻറെ കൂടെ ശ്വാസംമുട്ടൽ പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു.. എവിടെപ്പോയാലും അധികം നേരം നിൽക്കാൻ കഴിയുന്നില്ല വല്ലാത്ത ക്ഷീണമൊക്കെ അനുഭവപ്പെടുന്നുണ്ട്. അപ്പോൾ എന്താണ് ഇതിനുള്ള കാരണം എന്നൊക്കെ പലരും ചോദിക്കാറുണ്ട്.. ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ഇത് ഒബിസിറ്റി എന്നുള്ള ഒരു അസുഖത്തിന്റെ തുടക്കമാണ് എന്നുള്ളതാണ്..
നമുക്ക് ആദ്യം എന്താണ് ഒബിസിറ്റി എന്നുള്ളതിനെ കുറിച്ച് വളരെ വ്യക്തമായി തന്നെ മനസ്സിലാക്കാം.. ഒബിസിറ്റി എന്നു പറയുന്നത് അമിതവണ്ണം എന്നാണ്.. ഇത് ആർക്കെല്ലാം വരാം അല്ലെങ്കിൽ വരാൻ സാധ്യതയുള്ളവർ ആരെല്ലാം ആണ് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്താണ് അതുപോലെതന്നെ ഈ ഒബിസിറ്റി വരാതിരിക്കാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും ജീവിതശൈലിയിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്.
അതുപോലെ ഭക്ഷണരീതി ക്രമങ്ങളിലും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് മനസ്സിലാക്കാം.. ഒരിക്കലും ഈ ഒബിസിറ്റി എന്ന് പറയുന്നത് നമ്മുടെ ശരീരഭാരം വെച്ചുകൊണ്ട് മാത്രമല്ല കാൽക്കുലേറ്റ് ചെയ്യുന്നത്.. അതിന് നമ്മുടെ ഹൈറ്റ് കൂടി ഉപയോഗിച്ചുകൊണ്ട് നമ്മൾ ബിഎംഎ പരിശോധിക്കണം.. ഈ ബിഎംഐ പരിശോധന നടത്തിയിട്ടാണ് ഒരു വ്യക്തി ഒബിസിറ്റി ഉള്ള ആളാണോ എന്ന് നമ്മൾ മനസ്സിലാക്കുന്നത്.. അതുപോലെതന്നെ ഡയബറ്റിസ് രോഗികളിൽ പല ആളുകളിലും ഈ ഒരു ബുദ്ധിമുട്ട് കൂടുതലായും കണ്ടുവരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…