സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കൂടുതലും കിഡ്നി സ്റ്റോൺ കണ്ടുവരുന്നതിന് പിന്നിലുള്ള കാരണങ്ങൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ക്ലിനിക്കിലേക്ക് വരുന്ന പല രോഗികളും പറയാറുണ്ട് ഡോക്ടറെ നടുവിന് വല്ലാത്ത വേദന ആയിട്ടാണ് തുടങ്ങിയത് എന്നാൽ ഇപ്പോൾ അടിവയർ വരെ വേദനയാണ്.. അതിന്റെ കൂടെ തന്നെ ഓക്കാനും അതുപോലെ ശർദ്ദിക്കാൻ വരുക.. മൂത്രം തുടർച്ചയായി പോകുക.. ഇതൊക്കെ സംഭവിക്കുന്നത് ഒരുപക്ഷേ കിഡ്നി സ്റ്റോൺ ഉള്ളതു കൊണ്ട് ആവാം..

അതുകൊണ്ട് നമുക്ക് ഇന്ന് ഈയൊരു വിഷയത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാം.. നമുക്ക് ആദ്യം തന്നെ എങ്ങനെയാണ് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് എന്ന് നോക്കാം.. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടെ തന്നെ ലവണങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുന്നു.. ഈ ലവണങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കാൽസ്യം പൊട്ടാസ്യം സോഡിയം മഗ്നീഷ്യം തുടങ്ങിയവ ആണ്.. ഇവ നമ്മുടെ ശരീരത്തിലേക്ക് എത്തുകയും തുടർന്ന് ശരീരത്തിന് വേണ്ട ഫംഗ്ഷൻസോക്കെ ചെയ്യുകയും..

ബാക്കിയുള്ളത് നമ്മുടെ കിഡ്നിയിലേക്ക് എത്തി അത് പിന്നീട് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.. എന്നാൽ നമ്മുടെ ജീവിതശൈലിയിലെ ചില അപാകതകൾ കൊണ്ട് ഈ പറയുന്ന ലവണങ്ങൾ നമ്മുടെ മൂത്രത്തിലൂടെ പുറന്തള്ളാതെ നമ്മുടെ കിഡ്നിയിൽ തന്നെ അടിഞ്ഞു.. ഇവ പിന്നീട് എല്ലാം കൂടി ചേർന്ന് ഒരു ക്രിസ്റ്റൽ രൂപത്തിലാകുന്നു.. പിന്നീട് ഈ ക്രിസ്റ്റലുകൾ ആണ് കല്ലുകൾ ആയി രൂപപ്പെടുന്നത്.. തുടർന്നാണ് മൂത്രത്തിൽ കല്ല് എന്നുള്ള ഒരു രോഗം ഉണ്ടാകുന്നത്..

ഇത് ചിലപ്പോൾ ഒരു മണൽത്തരിയുടെ വലിപ്പം മുതൽ ടെന്നീസ് ബോളിന്റെ വലിപ്പം വരെ ഉണ്ടാവാൻ സാധ്യതയുണ്ട്.. ഈയൊരു പ്രശ്നം കൂടുതലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായും കണ്ടുവരുന്നത്.. അപ്പോൾ എന്തുകൊണ്ടാണ് ഈ മൂത്രത്തിൽ കല്ല് എന്നുള്ള അസുഖം വരുന്നത് എന്നും അതിൻറെ പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചും നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം.. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് നമ്മുടെ വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നത് മൂലം തന്നെയാണ്.. അതായത് ശരീരത്തിൽ ജലാംശം കുറയുന്നത് വഴി ഈ രോഗം നമുക്ക് വരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *