പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ വിവാഹം കഴിച്ച പണക്കാരനായ യുവാവ്.. അതിനു പിന്നിലെ കാരണം കേട്ടാൽ എല്ലാവരും ഞെട്ടും..

ശൂന്യതയിൽ നിന്ന് ഗർഭിണിയാവാൻ ഞാൻ കന്യാമറിയം അല്ല.. അപ്രതീക്ഷിതമായ അവളുടെ മറുപടിക്ക് മുന്നിൽ എൻറെ ചോദ്യങ്ങളുടെ മുന ഒടിഞ്ഞു.. ഒന്നും മനസ്സിലാകാതെ ഞാൻ കണ്ണുമിഴിച്ച് ഇരിക്കെ മനസ്സിൽ നിന്ന് എന്തോ ഇറക്കിവെച്ച ഒരു ആശ്വാസത്തിൽ അവൾ കിടക്കയിലേക്ക് ഇരുന്നു.. ഷബ്ന നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല എന്താണ് നീ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം.. അമ്പരപ്പോടുകൂടി ഞാൻ അവളെ തന്നെ തുറിച്ചു നോക്കി..

അതെ ആർക്കും മനസ്സിലാവില്ല.. മനസ്സിലാക്കാൻ ആർക്കും കഴിയുകയുമില്ല.. അവൾ ഒരു കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു.. ഷബ്‌ന എൻറെ പ്രിയപ്പെട്ട കളിക്കൂട്ടുകാരി.. രണ്ടോ മൂന്നോ വയസ്സിന് ഇളയതാണ് ഞാൻ എങ്കിലും അങ്ങോട്ടുമിങ്ങോട്ടും എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെക്കുന്ന ഒരു സൗഹൃദമായിരുന്നു ഞങ്ങളുടേത്.. അവളുടെ ഉപ്പ മരിക്കുമ്പോൾ അവൾക്ക് വെറും 13 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവൾക്ക് താഴെ നാല് അനിയത്തിമാർ ഉണ്ടായിരുന്നു..

5 പെൺമക്കളെയും കാര്യപ്രാപ്തി ഇല്ലാത്ത ആ ഒരു പാവം ഉമ്മയെയും തനിച്ചാക്കി പോയ ആ ഒരു കുടുംബനാഥന്റെ മരണം എല്ലാവർക്കും വലിയ ഒരു വേദന തന്നെയായിരുന്നു.. ആദ്യത്തെ നാളുകളിൽ ഒക്കെ നാട്ടുകാരുടെയും അതുപോലെതന്നെ കുടുംബക്കാരുടെയും ഒക്കെ സഹായങ്ങൾ അവർക്ക് ലഭിച്ചിരുന്നു.. പിന്നീട് ദിവസങ്ങൾ ഓരോന്ന് കഴിയുംതോറും എല്ലാവരും അവരുടെ കാര്യം തന്നെ മറന്നു പോകാൻ തുടങ്ങി.. എല്ലാവരും അവരുടെ കാര്യങ്ങളിൽ തിരക്കിൽ ആയിപോയി..

എന്നിട്ടും അവർ എങ്ങനെയൊക്കെയോ ജീവിച്ചു പോന്നു.. ഷബ്ന പഠിക്കാൻ നല്ല മിടുക്കിയായിരുന്നു.. പക്ഷേ അവളുടെ വീട്ടിലെ സ്ഥിതി കാരണം പ്ലസ് വൺ വരെ പോകാൻ മാത്രമേ അവൾക്ക് സാധിച്ചുള്ളൂ.. കുടുംബത്തിലെ മൂത്ത മകൾ ആയതുകൊണ്ട് തന്നെ ആ കുടുംബത്തിലെ ഭാരം മുഴുവൻ തലയിൽ ഏറ്റി അവൾ അടുത്തുള്ള ഒരു കടയിൽ ജോലിക്ക് പോകാൻ തുടങ്ങി.. അവൾ കാണാൻ അതിസുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾ അവളെ പെണ്ണ് അന്വേഷിച്ചു വന്നിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *