ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെ കോമൺ ആയിട്ട് ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കരൾ രോഗങ്ങൾ എന്നു പറയുന്നത്.. ഇതിനു പൊതുവേ നിശബ്ദ കൊലയാളി എന്ന് പോലും പലപ്പോഴും വിശേഷിപ്പിക്കാറുണ്ട് കാരണം ഈ ഒരു അസുഖം വരുമ്പോൾ യാതൊരുവിധ ലക്ഷണങ്ങളും നമുക്ക് മുൻകൂട്ടി ശരീരം നൽകാറില്ല.. നമുക്ക് ഇങ്ങനെ ഒരു കരൾ രോഗം.
ഉണ്ടെന്നു പോലും പലപ്പോഴും പല ആളുകളും അറിയാറില്ല മറ്റെന്തെങ്കിലും അസുഖങ്ങളുടെ ഫലമായിട്ട് പരിശോധിക്കുമ്പോൾ ആയിരിക്കും ചിലപ്പോൾ അറിയാൻ സാധിക്കുക അതല്ലെങ്കിൽ രോഗം ഒരുപാട് മൂർച്ഛിക്കുമ്പോൾ അല്ലെങ്കിൽ ഒരുപാട് കോമ്പ്ലിക്കേഷനിൽ എത്തുമ്പോൾ ആയിരിക്കും ശരീരം ചിലപ്പോൾ ലക്ഷണങ്ങൾ കാണിച്ചുതരുന്നത്.. ഈ ഒരു കരൾ രോഗം തുടക്കത്തിൽ തന്നെ ഉണ്ടാകുമ്പോൾ ശരീരം യാതൊരുവിധ ലക്ഷണങ്ങളും കാണിച്ചു തരാറില്ല..
പലപ്പോഴും പ്രമേഹ രോഗികളിൽ ഒക്കെ ഇത്തരം അസുഖങ്ങൾ വളരെ കൂടുതലായിട്ട് കണ്ടു വരാറുണ്ട്.. ചിലപ്പോൾ ആളുകൾക്ക് അമിതവണ്ണം ഉണ്ടാവും അതുപോലെതന്നെ ഈ പറയുന്ന ഡയബറ്റീസ് ഒക്കെ അവർക്കുണ്ടാകും.. പെട്ടെന്ന് ഒരു ദിവസമായിരിക്കും ചിലപ്പോൾ രക്തം ഛർദിക്കുക അല്ലെങ്കിൽ വയറിൽ നിന്ന് രക്തം പോവുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ കാണുന്നത്.. അപ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ കണ്ടതിനുശേഷം നമ്മൾ പരിശോധിക്കുമ്പോൾ ആയിരിക്കും.
നമ്മൾ അറിയുക കരൾ രോഗമാണ് എന്നുള്ളത്.. അപ്പോൾ തന്നെ ഒരുപാട് വൈകിയിട്ടുണ്ടാവും കാരണം കരൾ 90% വും പണിമുടക്കിയിട്ടുണ്ടാവും.. പലപ്പോഴും കരൾ രോഗം വരുന്നത് മദ്യപാനികളായ ആളുകളിലാണ് എന്നാണ് പൊതുവേയുള്ള ഒരു ധാരണ പക്ഷേ ഇന്ന് അങ്ങനെയല്ല ഒരു തുള്ളി മദ്യം കഴിക്കാത്ത ആളുകളിൽ പോലും ഈ ഒരു അസുഖങ്ങൾ കണ്ടുവരുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…