കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നായിരുന്നു ക്ഷേത്രത്തിൽ പോകുന്നതിന്റെ തലേദിവസം ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടാൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ എന്നുള്ളത്.. അതുപോലെതന്നെ മറ്റൊരു ചോദ്യമായിരുന്നു ശാരീരിക ബന്ധത്തിന് ശേഷം എത്ര ദിവസം അല്ലെങ്കിൽ എത്ര മണിക്കൂർ കഴിഞ്ഞിട്ട് വേണം ക്ഷേത്രങ്ങളിൽ പോകാൻ പാടുള്ളൂ.. മറ്റൊരു ചോദ്യം ശാരീരിക ബന്ധത്തിന് ശേഷം.
ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഏതൊക്കെ തരത്തിലുള്ള ശുദ്ധി ഉറപ്പുവരുത്തണം അല്ലെങ്കിൽ സാധാരണയായി കുളിച്ചാൽ മാത്രം മതിയോ അല്ലെങ്കിൽ മറ്റ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങി ഒരുപാട് ചോദ്യങ്ങൾ എന്നോട് ചോദിച്ചിരുന്നു.. അപ്പോൾ ഇത്രയും ചോദ്യങ്ങൾ തുടരെത്തുടരെ വന്നതുകൊണ്ടാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യാം എന്ന് കരുതിയത്.. പലർക്കും ഇതുമൂലം പലതരത്തിലുള്ള തെറ്റിദ്ധാരണകളും ഉണ്ട്..
ഇന്നത്തെ വീഡിയോയിലൂടെ ഇവിടെ പറയാൻ പോകുന്നത് ശാരീരിക ബന്ധത്തിന് ശേഷം എത്ര സമയം കഴിഞ്ഞ് ക്ഷേത്രത്തിൽ പോകാൻ കഴിയും അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ പോകുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്.. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ ഹൈന്ദവ മതം ലൈംഗികബന്ധത്തെ വളരെയധികം പുണ്യവും പരിശുദ്ധവും ഉള്ള ഒരു കാര്യമായിട്ടാണ് കണക്കാക്കുന്നത്.
വലിയ പ്രാധാന്യമാണ് ലൈംഗികതയ്ക്ക് ഹൈന്ദവ മതം നൽകുന്നത്.. നമുക്കറിയാം ദേവി ദേവന്മാരുടെ ലീലാവിലാസങ്ങളുടെ കാര്യങ്ങളെല്ലാം നമ്മുടെ പുരാണങ്ങളിൽ എല്ലാം വളരെ വ്യക്തമായി തന്നെ വിവരിച്ചിട്ടുണ്ട്.. ഉദാഹരണമായിട്ട് നമ്മുടെ ഭഗവതിയെ തന്നെ ഭോഗശാലിനി ഭോഗാലെസ്യ ഭോകപ്രിയ തുടങ്ങിയ നാമങ്ങളിൽ ഒക്കെ വിശേഷിപ്പിക്കാറുണ്ട്.. അതുപോലെതന്നെ മറ്റു ചില പേരുകളും നിങ്ങൾ കേട്ടിട്ടുണ്ടാവും അതായത് സൂരതപ്രിയ അതുപോലെ കാമപ്രിയ എന്നൊക്കെയുള്ള പേരുകളിൽ നമ്മൾ ഭഗവാന്മാരെ പറയുന്നത് കേട്ടിട്ടുണ്ടാവും. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…