ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ ഗൈനക്കോളജി ക്ലിനിക്കുകളിൽ വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഗർഭാശയ മുഴകൾ അല്ലെങ്കിൽ യൂട്രസ് ഫൈബ്രോയ്ഡുകൾ എന്നൊക്കെ പറയുന്നത്.. കൂടുതലും കുറെക്കാലം മുൻപൊക്കെ പറഞ്ഞത് ഒരു 40 അല്ലെങ്കിൽ 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ ആയിരുന്നു ഇത്തരത്തിൽ ഗർഭാശയത്തിൽ മുഴകൾ കണ്ടിരുന്നത്..
പക്ഷേ ഇപ്പോൾ അങ്ങനെയല്ല ഏത് പ്രായത്തിലുള്ള സ്ത്രീകളിൽ ആണെങ്കിലും ഈ ഒരു പ്രശ്നം വളരെ കൂടുതലായി കണ്ടു വരാറുണ്ട് പലപ്പോഴും 25 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകളിൽ പോലും അല്ലെങ്കിൽ കുട്ടികൾ ആവാത്തത് കാരണം ജസ്റ്റ് ഒന്ന് പരിശോധിച്ചു നോക്കുമ്പോൾ ആയിരിക്കും അവർക്ക് ഗർഭാശയത്തിൽ മുഴകൾ ഉള്ള കാര്യം പോലും അവർ അറിയുന്നത്.. അപ്പോൾ ഇന്നത്തെ വീഡിയോയില് ഗർഭാശയ മുഴകളെ കുറിച്ച് തന്നെയാണ് നിങ്ങളുമായി സംസാരിക്കുന്നത്..
ഒരു പ്രശ്നം എങ്ങനെയാണ് വരുന്നത് എന്നും ഇതിന് പിന്നിലുള്ള പ്രധാനപ്പെട്ട ലക്ഷണങ്ങൾ അല്ലെങ്കിൽ കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഇത് വരാതിരിക്കാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം എന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് എന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. പൊതുവേ നമ്മുടെ യൂട്രസിന്റെ അകത്ത് മൂന്ന് ലെയറുകൾ ആണ് ഉള്ളത്.. ആ ലെയറുകൾ എല്ലാം ഒരേ പ്രതലത്തിൽ ഒരേ രീതിയിൽ നിൽക്കുന്നവ ആയിരിക്കും..
അപ്പോൾ ആ ഒരു സ്ഥലത്ത് നിന്ന് ചെറിയ തരത്തിലുള്ള തടിപ്പുകൾ ഉണ്ടാവുക.. ഇങ്ങനെ തടിപ്പുകൾ അല്ലെങ്കിൽ അവിടെ മുഴകൾ രൂപപ്പെടുന്നത് കൊണ്ടാണ് ഗർഭാശയം മുഴകൾ എന്ന് പറയുന്നത്.. സാധാരണയായിട്ട് നമുക്ക് ആർത്തവ സമയത്ത് പുറത്തുള്ള ഒരു ലയർ മാത്രം പൊട്ടി പുറത്തേക്ക് വരുന്നതാണ് നമുക്ക് ബ്ലീഡിങ് ആയിട്ട് പറയുന്നത്.. പക്ഷേ അതിൻറെ കൂടെ തന്നെ ഒരു മുഴ കൂടി ഉണ്ടാവുകയാണെങ്കിൽ അമിതമായ രക്തസ്രാവം ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…