ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു ഡോക്ടർ എന്നെ നിലയിൽ നമുക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്ന ചില മെസ്സേജുകൾ ഉണ്ട് രോഗികളുടെ അടുത്തുനിന്ന്.. നല്ല മാറ്റമുണ്ട് ഡോക്ടർ എനിക്ക് അല്ലെങ്കിൽ എൻറെ അസുഖം പാടെ മാറി ഡോക്ടർ എന്നൊക്കെ പറയുമ്പോൾ നമുക്ക് അത് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷമാണ് ഉള്ളിൽ അനുഭവപ്പെടുക.. പക്ഷേ ഏറ്റവും കൂടുതൽ സന്തോഷം തരുന്ന ഒരു മെസ്സേജ് എന്ന് പറയുന്നത്.
വന്ധ്യത മൂലം ട്രീറ്റ്മെൻറ് ചെയ്യുന്ന ദമ്പതികൾ അവർക്ക് പോസിറ്റീവ് ആയി അല്ലെങ്കിൽ പ്രഗ്നൻറ് ആയി എന്ന് പറയുമ്പോൾ ആണ്.. 5 അല്ലെങ്കിൽ ആറുവർഷത്തോളം ഈ ഒരു പ്രഗ്നൻസിക്ക് അവർ ട്രൈ ചെയ്തിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ കഴിയാതെ ഒരുപാട് സങ്കടപ്പെടുന്ന ആളുകൾ ഉണ്ട്.. അവർ വന്ന് കൺസീവ് ആയി എന്നൊക്കെ പറയുമ്പോൾ ആ ഒരു മെസ്സേജ് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്.. അവരും തിരിച്ച് അത്രയും എക്സൈറ്റ്മെന്റ് ആയിട്ടായിരിക്കും.
എനിക്ക് മെസ്സേജ് അയക്കുന്നത്.. കഴിഞ്ഞ ആഴ്ച വന്ന ഒന്ന് രണ്ട് മെസ്സേജുകൾ കൊണ്ടാണ് ഇന്ന് ഈ വീഡിയോ ചെയ്യാനുള്ള കാരണം.. വന്ധ്യതയുമായി ബന്ധപ്പെട്ട എനിക്ക് ആൾക്കാരോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.. അതായത് കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാൽ തന്നെ ദമ്പതികളോട് ഇത്തരക്കാർ ചോദിച്ചുകൊണ്ടിരിക്കും എന്താണ് ഇതുവരെ പ്രഗ്നൻറ് ആവാത്തത് വിശേഷം ഒന്നും ആയില്ലേ.. നിങ്ങൾ ട്രൈ ചെയ്യാഞ്ഞിട്ടാണോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..
അല്ലെങ്കില് ചില ഡോക്ടർമാരെ കാണിക്കാൻ വേണ്ടി അവര് തന്നെ ചില സജഷൻസ് തരും.. അതുപോലെ പരസ്യമായി മറ്റുള്ളവരുടെ മുൻപിൽ വച്ച് കളിയാക്കുന്നത് പോലെയൊക്കെ സംസാരിക്കാറുണ്ട്.. ചിലർ സീരിയസ് ആയിട്ട് തന്നെ കാര്യങ്ങൾ ചോദിച്ചറിയാറുണ്ട്.. നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ ഒരു വിഷയത്തെക്കുറിച്ച് അവരോട് ഇത്തരം കാര്യങ്ങൾ ചോദിച്ചാൽ കൂടുതൽ വിഷമം ആവുകയെ ചെയ്യുള്ളൂ.. ഒരു വർഷം കഴിഞ്ഞിട്ടും കുട്ടികൾ ആയില്ലെങ്കിൽ അതിനായിട്ട് ഏത് ഡോക്ടറെ കാണിക്കണം അല്ലെങ്കിൽ എന്ത് ട്രീറ്റ്മെൻറ് ആണ് എടുക്കേണ്ടത് എന്ന് ഉള്ള കാര്യങ്ങൾ അവർക്ക് അറിയാം എന്തിനാണ് ഇത്തരക്കാർ അതിലേക്ക് അല്ലെങ്കിൽ അവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…