ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് അലർജിയെ കുറിച്ചാണ്.. നമ്മുടെ മൂക്കിൽ വരുന്ന അലർജിക് ക്രൈനൈറ്റിസ് എന്ന് വിളിക്കുന്ന ഒരു അസുഖത്തെക്കുറിച്ചാണ്.. ഈ ഒരു അസുഖം കാരണം ഇന്ന് ഒരുപാട് ആളുകൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. അതായത് നമ്മുടെ മൂക്കിൽ ഉണ്ടാകുന്ന അലർജി.. ആദ്യം നമുക്ക് അലർജി എന്താണ് എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം..
പലരും എന്നോട് ചോദിക്കും ഇത് എൻറെ ഇമ്മ്യൂണിറ്റി കുറവുകൊണ്ട് വരുന്ന പ്രശ്നം ആണോ എന്നൊക്കെ ചോദിക്കാറുണ്ട് പക്ഷേ അല്ല.. നേരെ തിരിച്ചാണ് സംഗതി കാരണം ഇമ്മ്യൂണിറ്റിയുടെ ഓവർ റിയാക്ഷൻ കൊണ്ടുവരുന്ന പ്രശ്നം ആണ് ഇത്.. മൂക്കിലേക്ക് പെട്ടെന്ന് എന്തെങ്കിലും കയറിയാൽ ദൈവം നമുക്ക് തന്ന ഒരു കഴിവുണ്ട്. അതായത് നമ്മുടെ മൂക്ക് പെട്ടെന്ന് അടയും അല്ലെങ്കിൽ കയറിപ്പോയ സാധനം തിരിച്ചു പുറത്തോട്ട് വരാൻ വേണ്ടി നമ്മൾ കൂടുതൽ തുമ്മാൻ തുടങ്ങും..
കുറെ മൂക്കിൽ നിന്ന് പച്ചവെള്ളം പോലെ വെള്ളം വരും അത് വാഷ് ചെയ്ത് പോകാൻ വേണ്ടിയാണ്.. അപ്പോൾ അത് ദൈവം നമുക്ക് തന്നിട്ടുള്ള ഒരു കഴിവ് ആണ്.. നമ്മുടെ ഇമ്മ്യൂണിറ്റിയുടെ അതായത് പ്രതിരോധശേഷിയുടെ ഒരു ഭാഗമാണ് അത്.. അപ്പോൾ ഇത്തരത്തിൽ ചില ആളുകളിൽ കൂടുതൽ ഉണ്ടാകുന്നുണ്ട് അത് ഇമ്മ്യൂണിറ്റി കുറവുകൊണ്ടല്ല.. അത് ഇമ്മ്യൂണിറ്റിയുടെ ഹൈപ്പർ ആക്ഷൻ ആണ്.. അപ്പോൾ ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്.
എന്ന് ചോദിച്ചാൽ ഇത് കുറച്ച് ഫെമിലിയർ ആണ് മാത്രമല്ല ഇത് കുറച്ച് ജനറ്റിക് ആയിട്ട് കിട്ടുന്ന ഒരു സംഗതി കൂടിയാണ്.. അത് നമുക്ക് പൂർണ്ണമായി കളയാൻ കഴിയില്ല കാരണം നമ്മുടെ ഓരോ ശരീരത്തിലെ കോശങ്ങളിലും അത് ഉണ്ട്.. അപ്പോൾ ഇത്തരം അലർജി ഉള്ള ആളുകളുടെ പ്രധാന ലക്ഷണങ്ങളെ പറ്റി ചോദിച്ചാൽ ചില ആളുകളും കണ്ടുവരുന്നത് മൂക്കടപ്പ് ആണ് അത് എപ്പോഴും ഉണ്ടാവില്ല അവർക്ക് ചിലപ്പോൾ ഫാൻ ഒക്കെ ഇട്ടു കഴിഞ്ഞാൽ ഇത്തരത്തിൽ മൂക്ക് അടയാൻ തുടങ്ങും.. അതുപോലെതന്നെ എസി റൂമുകളിൽ ഇരുന്നാൽ ഇത്തരത്തിൽ മൂക്ക് അടയുകയും ജലദോഷം വരികയും ഒക്കെ ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…