ഭാര്യ ആരുടെയോ ഒളിച്ചോടി പോയതിനുശേഷം ഉള്ള ഭർത്താവിൻറെ ജീവിതത്തെപ്പറ്റി തനിക്ക് ഊഹിക്കാൻ പറ്റുമോ രാജീവ്.. ബാലചന്ദ്രൻ ഇടറിയ ശബ്ദത്തോടുകൂടി അത് ചോദിച്ചപ്പോൾ രാജീവന്റെ മുഖത്ത് കൂടുതൽ വിഷാദം പടർന്നു.. തന്റെ പ്രിയപ്പെട്ട സുഹൃത്തിനോട് ഒരു ആശ്വാസ വാക്ക് പോലും പറയാൻ കഴിയാതെ വിഷമിച്ചുകൊണ്ട് രാജീവ് ബാലചന്ദ്രന്റെ അടുത്തുവന്ന് ഇരുന്നു.. അതിനുശേഷം അയാൾ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
എൻറെ ബാല അത് വർഷങ്ങൾക്കു മുൻപ് നടന്ന കാര്യങ്ങളല്ലേ അതെല്ലാം.. നീയത് ഒരു കഥ പോലെ ഒന്ന് കളഞ്ഞേക്ക്.. തനിക്കൊപ്പം തൻറെ ജീവനുതുല്യം സ്നേഹിക്കുന്ന മക്കൾ കൂടെയില്ലേ.. അവർ തന്നെ മാത്രമല്ല ഈ ലോകത്തെ ജീവനുതുല്യം സ്നേഹിക്കുന്നുള്ളൂ.. അതുപോലെ തനിക്ക് ഇനിയങ്ങോട്ട് മുഴുവൻ ജീവിക്കാൻ.. നിനക്കറിയാമോ രാജീവ് 16 വർഷം മുഴുവൻ എന്റെ കൂടെ ഒരു നിഴൽ പോലെ തന്നെ കഴിഞ്ഞവൾ ആണെടാ അവൾ..
ആ അവൾക്ക് എങ്ങനെയാണ് രണ്ട് പെണ്ണുങ്ങളെയും എന്നെയും വിട്ടുപോകാൻ കഴിഞ്ഞത്.. അന്ന് അവൾ എനിക്ക് തന്ന ആഘാതം എന്നു പറയുന്നത് അത്രയും വലുത് തന്നെയായിരുന്നു.. അയാൾ അത് പറയുമ്പോൾ രാജീവൻ പറഞ്ഞു ഇതെല്ലാം എനിക്ക് അറിയാവുന്ന കാര്യങ്ങൾ അല്ലേ ബാല.. നിനക്ക് ഒന്നും അറിയില്ല രാജീവ.. ഈ കഴിഞ്ഞ കാലങ്ങൾ അത്രയും ഞാൻ അനുഭവിച്ച അപമാനങ്ങൾ ആരോട് പറയാനാണ്.. നാലാൾ കൂടുന്ന ഇടത്ത്.
എനിക്ക് തല ഉയർത്തി പോകാൻ കഴിയില്ല അത് നിനക്ക് അറിയാമോ.. ഒളിച്ചോടി പോയാൽ ഭർത്താവായ എന്നെ നോക്കിയുള്ള അടക്കം പറച്ചലുകളും സഹതാപങ്ങളും പരിഹാസങ്ങളും കാരണം എനിക്ക് എത്രയോ പരിപാടികളിൽ പോലും പങ്കെടുക്കാൻ കഴിയാലേ തിരിച്ചു പോന്നിട്ടുണ്ട്.. എൻറെ ആണത്തം വരെ ചിലയിടങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.. ഇതിനിടയിൽ എന്നെ അതിലും കൂടുതൽ വേദനിപ്പിച്ച ഒരു കാര്യം കഴിഞ്ഞ ദിവസം അടുത്ത ബന്ധുവിന്റെ ഒരു കല്യാണത്തിന് പോയപ്പോൾ എൻറെ മൂത്ത മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്.. അയാൾ അതും പറഞ്ഞുകൊണ്ട് സോഫയിലേക്ക് ഒന്ന് ചാഞ്ഞിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…