ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വെള്ളപോക്ക് അഥവാ അസ്ഥി ഉരുക്കം ലൂക്കോറിയ എന്നുപറയുന്ന കണ്ടീഷൻ നമ്മൾ പല സ്ത്രീകളിലും സാധാരണയായി കണ്ടുവരുന്ന ഒരു കാര്യമാണ്.. പല സ്ത്രീകളും ഇത്തരം കാര്യങ്ങൾ പുറത്തു പറയാൻ പോലും മടിക്കുന്ന ആളുകളാണ്.. പലരുടെയും ഒരു വിചാരമുണ്ട് അതായത് അവരുടെ എല്ലാം വൃത്തിക്കുറവുകൊണ്ടാണ് ഈ രോഗം വരുന്നത്.
എന്നും അല്ലെങ്കിലും നമ്മുടെ യോനീഭാഗം വൃത്തിയിൽ സൂക്ഷിക്കാതെയും കഴുകാത്തതും കൊണ്ടാണ് ഇതു വരുന്നത് എന്നും അതല്ലെങ്കിൽ നമ്മുടെ ഇന്നർ വയറുകൾ വൃത്തിയായി കഴുകാത്തത് കൊണ്ടാണ് ഇത് വരുന്നത് എന്നും ഒക്കെയാണ് ആളുകൾ വിചാരിക്കുന്നത്.. അതുകൊണ്ടുതന്നെയാണ് ഇത്തരം അസുഖങ്ങൾ ആരും പുറത്ത് പറയാതെ ഇരിക്കുന്നത്.. പരിശോധനയ്ക്ക് വരുന്ന പല സ്ത്രീകളും അടിവയറ്റിൽ വേദന അല്ലെങ്കിലും.
പിസിഒഡി കണ്ടീഷൻ തുടങ്ങിയ ബുദ്ധിമുട്ടുകൾ ആയിട്ട് വരുമ്പോൾ ഞാൻ അങ്ങോട്ട് ചോദിക്കാറുണ്ട് നിങ്ങൾക്ക് വെള്ളപോക്ക് ഉണ്ടോ എന്ന്.. അപ്പോൾ പോലും അവർക്ക് അത് തുറന്നു പറയാൻ മടിയാണ് പലരും ചെറുതായിട്ട് ഉണ്ട് എന്നുള്ള രീതിയിൽ ആയിരിക്കും പറയുക.. അത്രയ്ക്കും പുറത്ത് പറയാൻ മടിക്കുന്ന ഒരു കാര്യമാണ് ഈ വെള്ളപോക്ക്.. പരിശോധനയ്ക്ക് വരുമ്പോൾ പറയുന്ന ഒരു പ്രധാന ബുദ്ധിമുട്ട് എന്ന് പറയുന്നത് അടിവയറ്റിൽ വല്ലാത്ത വേദനയുണ്ട്..
അതുപോലെതന്നെ യോനീഭാഗത്ത് ഒരു പുകച്ചിൽ അല്ലെങ്കിൽ എരിച്ചിൽ ഒക്കെയുണ്ട്.. അതുപോലെതന്നെ യോനി ഭാഗത്ത് വല്ലാത്ത ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്.. അതുപോലെ ചില ആളുകൾക്ക് ബന്ധപ്പെടുന്നതുപോലും വേദനകൾ ആയിട്ട് അനുഭവപ്പെടാറുണ്ട്.. പലരും ഈ ഒരു ലൂക്കോറിയ ബുദ്ധിമുട്ടുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നുള്ളത് തിരിച്ചറിയുന്നില്ല.. അപ്പോൾ ഇത് എങ്ങനെയാണ് വരുന്നത് അല്ലെങ്കിൽ എന്തുകൊണ്ടാണ് വരുന്നത്.. ഇത് പ്രധാനമായും രണ്ട് തരത്തിലുണ്ട് അതായത് ഫിസിയോളജിക്കൽ ആയിട്ടുണ്ട് അതുപോലെതന്നെ പത്തോളജിക്കൽ ആയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…