ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്ന് ലോകത്തെ ആകമാനം ഉള്ള ജനങ്ങൾ എല്ലാവരും വളരെ ഭീതിയോടുകൂടി കാണുന്ന ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രമുഖമായ സ്ഥാനത്ത് ഉള്ളത് ലിവർ സംബന്ധമായ രോഗങ്ങളാണ് അതായത് കരൾ രോഗങ്ങൾ.. ഇന്ന് ലോകത്തുള്ള മരണങ്ങളിൽ 25 മുതൽ 30 ശതമാനം വരെ മരണങ്ങൾ നടക്കുന്നത് ഈ ലിവർ സംബന്ധമായ രോഗങ്ങൾ കൊണ്ടാണ് എന്ന് പഠനങ്ങൾ പറയുന്നുണ്ട്.
പഠനങ്ങൾ പറയുന്നത് പ്രായപൂർത്തിയായ ആളുകളിലും 40% ത്തോളം ലിവർ സംബന്ധമായ അസുഖങ്ങൾ വരുന്നു എന്നുള്ളതാണ് പറയുന്നത്.. ഒരുപക്ഷേ ഇന്ന് നമ്മൾ അത് വളരെ സീരിയസ് ആയി ചർച്ച ചെയ്യുന്നത് വളരെ ഫേമസ് ആയിട്ടുള്ള ഡയറക്ടർ സിദ്ദിഖ് മരണപ്പെടുകയുണ്ടായി.. അതുപോലെതന്നെ ബാല പോലുള്ള ഫിലിം ആക്ടറുകൾക്ക് ലിവർ സംബന്ധമായ രോഗങ്ങൾ ഉണ്ടായിട്ടുണ്ട്.. അതുപോലെതന്നെ സുബി സുരേഷ് പോലുള്ള പ്രമുഖയായ നടി നമുക്ക് ഈ ഒരു അസുഖം കാരണം നഷ്ടമായി..
അപ്പോൾ ഇങ്ങനെ വളരെ പോപ്പുലർ ആയിട്ട് നമ്മുടെ സമൂഹത്തിലുള്ള ആളുകളുടെ മരണത്തിന് പിന്നിലുള്ള കാരണങ്ങൾ ഇതൊക്കെ തന്നെയാണ്.. അതൊക്കെ കൊണ്ടുതന്നെയാണ് ഇന്ന് നമ്മൾ ഈ ഒരു ലിവർ എന്നുള്ള വിഷയത്തെക്കുറിച്ച് ഇത്രത്തോളം ചർച്ച ചെയ്യാൻ ഉദ്ദേശിച്ചത്.. അപ്പോൾ എന്താണ് ലിവറിന്റെ അനാരോഗ്യത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുന്നത്.. എങ്ങനെയാണ് ഈ ലിവർ രോഗങ്ങൾ വരുന്നത്..
ഈ ലിവർ സിറോസിസ് എന്ന് പറയുന്ന പ്രശ്നങ്ങൾ നമുക്ക് മാറ്റാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. ഒരുപക്ഷേ പണ്ട് കാലത്തുള്ള വിശ്വാസം എന്ന് പറയുന്നത് മദ്യം ധാരാളമായി കഴിക്കുന്ന ഒരു വ്യക്തിക്ക് വരുന്ന പ്രശ്നമാണ് ലിവറിനെ സംബന്ധിച്ചുള്ള രോഗങ്ങൾ എന്നുള്ളതാണ്.. പക്ഷേ നമ്മൾ ഇന്ന് മനസ്സിലാക്കേണ്ടത് 75% ത്തോളം വരുന്ന ലിവറിനെ ബാധിക്കുന്ന രോഗങ്ങൾ എല്ലാം തന്നെ നോൺ ആൽക്കഹോളിക് ഡിസീസസ് എന്നുപറയുന്ന അല്ലെങ്കിൽ മദ്യത്തിന് അനുബന്ധിതമായി അല്ലാതെ വരുന്ന കരൾ രോഗങ്ങൾ എന്ന വിഭാഗത്തിൽ പെടുന്നവയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…