രാവിലെ തിരക്കിട്ട് ജോലിയിൽ നിൽക്കുമ്പോഴാണ് രേവു ൻ്റെ കോൾ വന്നത്.. ഫോൺ എടുത്തപ്പോഴേ അവൾ പറഞ്ഞത് ഇന്നലെ രാത്രി ബാത്റൂമിൽ ഒന്നും വീണു അതുകൊണ്ടുതന്നെ കാലിൽ നല്ല ഫ്രാക്ടർ ഉണ്ട് എന്നാണ്.. അവൾ വല്ലാതെ ടെൻഷനിലാണ് സംസാരിച്ചത്.. എടി എന്താണ് പറ്റിയത്.. പുതിയ ഫ്ലാറ്റിലേക്ക് വന്നപ്പോൾ ആകെ മൊത്തം പൊല്ലാപ്പ് ആണല്ലോ ഞാൻ അവളോട് ചോദിച്ചു.. അതെ ഇവിടേക്ക് താമസം മാറിയപ്പോൾ മുതൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
എന്ന് അവൾ പറഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറി പോയി.. ഞാനും രേവുവും ഒന്നിച്ച് പഠിച്ചവരാണ്.. ദുബായിൽ ഞങ്ങൾ ഏകദേശം അടുത്ത ആയിട്ടാണ് താമസം.. എൻറെ ഭർത്താവും അവളുടെ ഭർത്താവും നല്ല ബെസ്റ്റ് ഫ്രണ്ട്സ് ആണ്.. ഇപ്പോൾ രേവുവും പിള്ളേരും ഭർത്താവും കൂടി പുതിയ ഒരു ഫ്ലാറ്റിലേക്ക് താമസം മാറി.. അവിടേക്ക് വന്നപ്പോൾ മുതൽ എന്നും ഓരോരോ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നു.. അവൾ ഫോൺ വെച്ച് പോയെങ്കിലും.
എനിക്ക് ഒരു മനസ്സ് സമാധാനം ഇല്ലാതെയായി.. ഞാൻ വീണ്ടും അവളെ വിളിച്ചു.. എന്താണ് ശരിക്കും പ്രശ്നം.. അവൾ കരയുകയായിരുന്നു.. എന്തിനാടി കരയുന്നത് എന്ന് ഞാൻ ചോദിച്ചപ്പോൾ അതിനുശേഷം അവൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ചിരിക്കണോ അതോ കരയണോ എന്ന് ഉള്ള ഒരു അവസ്ഥയിൽ ആയിപ്പോയി ഞാൻ.. അതായത് അവളും കുടുംബവും അങ്ങോട്ട് താമസം മാറിയിട്ട് രണ്ടുമാസം ആയി.. അവിടേക്ക് പോയപ്പോൾ.
അവളുടെ അഞ്ചു വയസ്സുള്ള മകൻ കട്ടിലിൽ നിന്ന് താഴെ വീണു ഉറക്കത്തിൽ.. അവൻ പറയുന്നത് അവനെ ആരോ കട്ടിലിൽ നിന്ന് താഴേക്ക് വലിച്ച് ഇട്ടതാണ് എന്നാണ്.. ചെറിയ കുട്ടിയല്ലേ അതുകൊണ്ട് ഉറക്കത്തിൽ തോന്നിയതാവും എന്ന് കരുതി.. ഒരു ദിവസം രാത്രിയിൽ എന്താ സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റപ്പോൾ രേവു കണ്ടത് അവളുടെ ഭർത്താവിന്റെ അടുത്ത് ആരോ നിൽക്കുന്നത് ആണ്.. അവൾ പെട്ടെന്ന് എഴുന്നേറ്റ് ലൈറ്റ് ഇട്ടു നോക്കിയപ്പോൾ അവിടെ ആരെയും കണ്ടില്ല.. അതുപോലെ പിന്നീട് രാത്രി കിടക്കുമ്പോൾ ഒരു വല്ലാത്ത സ്മെല്ല് വരും അത് വന്നാൽ വോമിറ്റിംഗ് വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…