കല്യാണം ഉറപ്പിച്ചിട്ടല്ലേ ഉള്ളൂ കഴിഞ്ഞിട്ട് ഒന്നുമില്ലല്ലോ.. അവൻ എവിടെയാണ് എന്ന് വീട്ടുകാർക്ക് പോലും അറിയില്ല.. അല്ല മാധവാ നിങ്ങൾ ഈ ആലോചന വന്നപ്പോൾ ചെറുക്കനെയും വീട്ടുകാരെയും കുറിച്ച് നല്ലപോലെ അന്വേഷിച്ചല്ലേ.. അമ്മാവൻറെ ചോദ്യം കേട്ടപ്പോൾ അയാൾ ഒന്നും മിണ്ടിയില്ല.. നല്ലോണം അന്വേഷിച്ചു ബാങ്കിൽ ജോലിയാണ്.. അമ്മയും അച്ഛനും അനിയത്തിയും നല്ല കുടുംബമാണ്.. ഇപ്പോൾ ചെക്കനെ കാണാനില്ലത്രേ..
ഇനി ആർക്കെങ്കിലും ഒപ്പം ഒളിച്ചോടി പോയത് ആകുമോ.. അതേ മാധവ നമുക്ക് ഇത് വേണ്ട.. അമ്മയില്ലാത്ത കുട്ടിയാണ് അതുകൊണ്ടുതന്നെ അതിനെ കൂടുതൽ സങ്കടപ്പെടുത്താത്ത ഒരാൾ മാത്രം മതി നമുക്ക്.. അത് കേട്ടപ്പോൾ മാധവൻ കൂടുതൽ സങ്കടത്തോടുകൂടി തലതാഴ്ത്തി.. ഗംഗ ഒരു സൽവർ തുന്നുകയായിരുന്നു.. ഇന്ന് അവധിയാണല്ലേ കുട്ടി.. അമ്മാമ്മ അവളുടെ തലയിൽ തലോടി.. അവൾ തലയാട്ടി.. എന്നാലും വെറുതെ ഇരിക്കാൻ വയ്യ അല്ലേ..
അവൾ പുഞ്ചിരിച്ചു.. അധികം സംസാരിക്കില്ല ഗംഗ.. ഇനി അഥവാ സംസാരിച്ചാലും വളരെ പതിഞ്ഞ സ്വരമാണ്.. അതു മാത്രമല്ല ഒന്നോ രണ്ടോ വാചകങ്ങൾ മാത്രം.. മോള് അറിഞ്ഞോ വിഷ്ണു.. അവൾ ഒന്ന് മൂളി.. നമുക്ക് ഇത് വേണ്ട കുട്ടി.. അമ്മാമ്മ വേറെ നല്ല ഒരു ആലോചന കൊണ്ടുവരുന്നുണ്ട് കേട്ടോ.. അവൾ തുന്നൽ വീണ്ടും തുടർന്നു.. അമ്മാവൻ ഒന്നു നോക്കിയിട്ട് മുറി കടന്നുപോയി.. ഗംഗ എന്നുള്ള ഒരു വിളിച്ച് തന്നെ തേടി വരുന്നത് പോലെ .
ഗംഗ എന്നല്ലേ വിഷ്ണു വിളിക്കുക.. ഞാൻ ബാങ്കിലേക്ക് ഇറങ്ങുകയാണ് കേട്ടോ.. വൈകുന്നേരം കോളേജ് വഴി വരാം.. പിന്നെ എപ്പോഴും ഉച്ചയ്ക്ക് കഴിച്ചോ എന്നുള്ള മെസ്സേജ് ഉണ്ടാവും.. വൈകുന്നേരം കോളേജിൽ സ്റ്റോപ്പിൽ കുറച്ചു മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ഒരു കാഴ്ചയും സംസാരവും.. അതുപോലെ ഒരു ചോക്ലേറ്റ് മധുരം ഉണ്ടാകും എന്ന് തനിക്കായി.. പിന്നെ ഉറങ്ങുന്നതിനു മുമ്പ് ഒരു പാട്ട് പാടി തരാറുണ്ട് എന്ന് അച്ഛനുപോലും അറിയില്ല.. പക്ഷേ വിഷ്ണു എങ്ങനെ അറിഞ്ഞു ആവോ.. പാട്ട് പാടി പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ ഉറങ്ങും.. അങ്ങനെ ഒരു ദിവസം വിഷ്ണു പറഞ്ഞു ചിലപ്പോൾ ഞാൻ ഒരു യാത്ര പോകും കേട്ടോ എൻറെ അച്ഛനെ കാണാനായിട്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….