തികഞ്ഞ ആത്മവിശ്വാസത്തോട് കൂടി വിനു എന്നെയും ചേർത്തുപിടിച്ച് കിടക്കുന്ന ഈ രാത്രിയിൽ ഞാൻ ഏറെ സന്തോഷവതി ആണ്.. എത്രയോ പ്രാവശ്യം സമൂഹം തുളച്ച് കയറുന്ന നോട്ടങ്ങളിൽ നിസ്സഹായതയോടെ തേങ്ങൽ അടക്കിപ്പിടിച്ചുകൊണ്ട് നടന്ന അകന്നിട്ടുണ്ട്.. അതെ ഞാനും ഒരു പെണ്ണ് ആണ്.. പ്രായം 15 കഴിഞ്ഞപ്പോൾ തന്നെ വീട്ടുകാർക്ക് എന്നെ കുറിച്ചുള്ള ആവലാതികൾ വളരെയധികം ഉണ്ടായിരുന്നു.. അന്നത്തെ കാലം അങ്ങനെ ആയിരുന്നു..
അതുകൊണ്ടുതന്നെ എൻറെ ആഗ്രഹങ്ങളെക്കാൾ മുകളിൽ അവരുടെ ശാഠ്യങ്ങൾ ആയിരുന്നു മുൻതൂക്കം ഉണ്ടായിരുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കുന്നതിനു മുൻപ് വിവാഹാലോചനകൾ പലതും വന്നു തുടങ്ങി.. അതിൽ ഒന്ന് തിരഞ്ഞെടുത്തു കൊണ്ട് അവരുടെ ബാധ്യതകൾ അവർ ഒഴിവാക്കി.. സ്ത്രീധനം അല്ല സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്നും അതുവരെ വായാടിയ അവർക്ക് സ്വന്തം കാര്യം.
എന്ന് ഓർത്തപ്പോൾ ആദർശങ്ങളെല്ലാം ഒട്ടും വാക്കുകൾ ആയി ഒതുങ്ങിപ്പോയി.. ഒരു കൂട്ടിൽ നിന്ന് മറ്റൊരു കൂട്ടിലേക്ക് മാറ്റം കിട്ടിയ പക്ഷിയെ പോലെ വിവാഹത്തിൻറെ ആദ്യ നാളുകളിൽ ഞാൻ ഒതുങ്ങിക്കൂടി ജീവിച്ചു.. ഭർത്താവ് ഏതോ ഒരു കമ്പനിയിൽ നല്ലൊരു തസ്തികയിലാണ് എന്ന് പെറ്റമ്മ മറ്റുള്ളവർക്ക് മുൻപിൽ വീമ്പ് പറയുമ്പോൾ കിടപ്പറയിലെ ബോഗ വസ്തുവായി മാത്രം എനിക്ക് സ്ഥാനം തന്ന അയാളെ ഒരിക്കലും നല്ലൊരു ഭർത്താവ് അല്ലെങ്കിൽ നല്ലൊരു പുരുഷനായി എനിക്ക് തോന്നിയിട്ടില്ല..
ഒരുമിച്ച് ജീവിക്കുമ്പോൾ ഏതെങ്കിലും ഒരു കാര്യത്തിലെങ്കിലും സാദൃശ്യം തോന്നിയിരുന്നുവെങ്കിൽ ഈ ജീവിതം എത്രയോ മനോഹരമായി തീർന്നേനെ.. ഞാൻ പലപ്പോഴും ഈശ്വരനോട് പ്രാർത്ഥിക്കുമ്പോൾ ഈയൊരു ജീവിതത്തിൽ നിന്ന് ഒരു മാറ്റം തരണേ എന്ന പ്രാർത്ഥിച്ചിരുന്നു.. അതിനിടയിൽ തൻറെ പതിനാറാമത്തെ വയസ്സിൽ ഒരു അമ്മയായി മാറുമ്പോൾ ഉള്ളിൽ അപ്പോഴും പത്താം ക്ലാസുകാരിയുടെ കുട്ടിത്തത്തിനും ബുദ്ധിക്കും മാറ്റം വന്നിട്ടില്ലായിരുന്നു… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…