ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഫിഷർ അഥവാ മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളൽ എന്ന് പറയുന്നത് എന്നും പല ആളുകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്.. ഫിഷർ എന്ന് പറയുമ്പോൾ പലപ്പോഴും ആളുകൾക്ക് അത് പരിചയം ഇല്ലെങ്കിലും അതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് പറഞ്ഞു കഴിഞ്ഞാൽ പലപ്പോഴും ആളുകൾ തിരിച്ചറിയും കാരണം അത് എന്ന് മിക്ക ആളുകളും.
അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം അല്ലെങ്കിൽ ബുദ്ധിമുട്ട് തന്നെയാണ്.. അതായത് മലം പോയിക്കഴിഞ്ഞാൽ ആ ഒരു ഭാഗത്ത് ഒന്ന് രണ്ട് മണിക്കൂർ നല്ല വേദന അനുഭവപ്പെടുക അല്ലെങ്കിൽ നീറ്റൽ ഉണ്ടാവുക അതുപോലെ പുകച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ ഒരുപാട് ഉണ്ട്.. അപ്പോൾ നമുക്ക് ആദ്യം തന്നെ എന്തുകൊണ്ടാണ് ഫിഷർ വരുന്നത് എന്ന് ഇത് വന്നു കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്..
സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് ഈ മലദ്വാരത്തിന്റെ ഭാഗങ്ങളിൽ കൂടുതൽ വിള്ളലുകൾ കാണപ്പെടുന്നത്.. നമ്മുടെ മലദ്വാരത്തിന്റെ ഭാഗത്ത് പൊട്ടൽ ഉണ്ടാകുമ്പോൾ ആണ് നമ്മൾ അതിനെ ഫിഷർ എന്ന് പറയുന്നത്.. അതായത് മലം കൂടുതൽ ടൈറ്റ് ആയിട്ട് പോകുന്ന സമയത്ത് അല്ലെങ്കിൽ കൂടുതൽ പ്രാവശ്യം മലം പോകുമ്പോൾ ആ ഒരു ഭാഗം പൊട്ടിയിട്ട് അവിടെ മുറിവുകൾ ഉണ്ടാകുമ്പോൾ ആണ് നമ്മൾ അതിനെ ഫിഷർ എന്ന് പറയുന്നത്..
ഇപ്പോൾ കൂടുതലായി സ്ത്രീകളിൽ കാണാനുള്ള ഒരു കാരണം എന്ന് പറയുന്നത് അവർക്ക് കൂടുതലായിട്ട് ഈ പ്രഗ്നൻസി ടൈമിൽ അതുപോലെ പ്രസവശേഷം ഒക്കെയാണ് ഈ ഒരു ബുദ്ധിമുട്ട് വരാൻ സാധ്യതയുണ്ട്.. പ്രഗ്നൻസി ടൈമിൽ വയർ വീർത്തിരിക്കുന്നത് കാരണം അവർക്ക് വെള്ളം കുടിക്കാൻ ബുദ്ധിമുട്ടായിരിക്കും അതുമൂലം അവർക്ക് മലബന്ധം ഉണ്ടാവുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…