ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. തൊണ്ട അടപ്പ് രോഗങ്ങളും അതുമൂലം ഉണ്ടാകുന്ന ശബ്ദ വ്യതിയാനങ്ങളും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഒരുപാട് ജോലികൾ ഒരേ സമയം ചെയ്യുന്ന ഒരു ശരീര ഭാഗമാണ് നമ്മുടെ തൊണ്ട എന്ന് പറയുന്നത്.. ഒരുപാട് ജോലികൾ എന്ന് പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ടതായി പറയുന്നത് നമ്മുടെ ശ്വാസനം തന്നെയാണ്..
നമ്മൾ അന്തരീക്ഷവായു മൂക്ക് വഴി തൊണ്ട വഴി സ്വന പേടകം വഴി ശ്വാസകോശത്തിലേക്ക് വലിച്ചെടുക്കുന്നു.. അതുപോലെതന്നെ പുറത്തുവിടുകയും ചെയ്യുന്നു.. ഇതിൻറെ ഒരു പ്രധാനപ്പെട്ട ഭാഗം എന്നു പറയുന്നത് നമ്മുടെ തൊണ്ട തന്നെയാണ്.. രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോലി എന്ന് പറയുന്നത് നമ്മൾ സാധാരണ ചെയ്തുകൊണ്ടിരിക്കുന്ന ഉമിനീര് വിഴുങ്ങുക.. ഭക്ഷണം കഴിക്കുമ്പോൾ അവ വിഴുങ്ങാൻ സഹായിക്കുക.
ഇതാണ് രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോലി.. മൂന്നാമത്തെ ഒരു ജോലിയാണ് നമ്മുടെ ശബ്ദം ഉല്പാദിപ്പിക്കുക എന്നുള്ളത്.. നമ്മൾ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഉല്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ തൊണ്ടയിലുള്ള സൗണ്ട് ബോക്സ് അഥവാ സ്വന പേടകത്തിൽ നിന്ന് ആണ്.. ഈ മൂന്ന് പ്രധാനപ്പെട്ട ജോലികളും ഒരേ സമയം ചെയ്യുന്നതുകൊണ്ട് തന്നെ ഈ ഭാഗത്ത് ഉണ്ടാകുന്ന അസുഖങ്ങൾ ഈ പ്രവർത്തനങ്ങളെ ഒന്നിന് അല്ലെങ്കിൽ.
ഈ മൂന്നിനെയും ഒരേപോലെ ബാധിക്കാൻ സാധ്യത ഉണ്ട്.. ഇതിൽ ശബ്ദ ഉൽപാദനവുമായി ബന്ധപ്പെട്ട സൗണ്ട് ബോക്സിന് ഉണ്ടാകുന്ന പ്രധാനപ്പെട്ട രോഗങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പ്രധാനമായും സംസാരിക്കാൻ പോകുന്നത്.. വളരെ ഫൈൻ ആയിട്ടുള്ള ഒരു മെക്കാനിസത്തിലൂടെയാണ് നമ്മുടെ ശബ്ദം ഉണ്ടാകുന്നത്. നമ്മുടെ വോക്കൽ കോഡുകൾ ഇങ്ങനെ വൈബ്രേറ്റ് ചെയ്യപ്പെടുമ്പോൾ അതിൽനിന്ന് ആണ് നമ്മുടെ ശബ്ദം ഉല്പാദിപ്പിക്കപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….