എന്താ കാര്യം.. തടിച്ച കണ്ണട വെച്ച ഒരു മാനേജർ സ്ത്രീ തൻറെ ക്യാബിനിലേക്ക് കയറിവന്ന മെല്ലിച്ച മനുഷ്യനെ കണ്ണാടിയിൽ ഇടയിലൂടെ സൂക്ഷിച്ചുനോക്കി.. വിദ്യാഭ്യാസ ലോൺ അടയ്ക്കാൻ വേണ്ടി വന്നതാണ്.. അത് അവിടെ ക്യാഷ് കൗണ്ടറിൽ അടച്ചാൽ പോരെ.. ആ കാര്യം നിങ്ങൾക്ക് അറിയാവുന്നത് അല്ലേ.. നിങ്ങൾ ആദ്യമായിട്ട് ഒന്നും അല്ലല്ലോ ബാങ്കിൽ വരുന്നത്.. അയാൾ പറഞ്ഞ തീരുന്നതിനു മുൻപ് തന്നെ അവരുടെ പരുശമായ സ്വരം ഉയർന്നിരുന്നു..
അതല്ല സർ ആറുമാസം കൊണ്ട് തന്നെ അടവ് തീരും.. എന്നിട്ട് എന്തുപറ്റി അടവ് മുടങ്ങിയോ.. എടുക്കുമ്പോൾ അറിയില്ലായിരുന്നോ ലോൺ എടുത്താൽ തിരിച്ച് അടയ്ക്കണം എന്നുള്ള കാര്യം.. ആർക്കുവേണ്ടിയാണ് എടുത്തത്.. എൻറെ മോൾക്ക് വേണ്ടിയാണ്.. ആറുമാസം കൂടി കഴിഞ്ഞാൽ അവളുടെ കോഴ്സ് കഴിയുമായിരുന്നു.. എന്നിട്ട് ഇപ്പോൾ എന്താ കുഴപ്പം.. പെണ്ണ് ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയോ.. ഇപ്പോഴത്തെ കാലം അങ്ങനെയാണ്.
അച്ഛനും അമ്മയും വളരെ കഷ്ടപ്പെട്ട് പഠിപ്പിക്കും.. എന്നാൽ പിള്ളേര് അവർക്ക് ഇഷ്ടമുള്ള ആളിന്റെ കൂടെ ഇറങ്ങി ഒറ്റ പോക്കാണ്.. എന്നിട്ട് ലോൺ അടയ്ക്കാതെ വരുമ്പോൾ ഞങ്ങൾ തൂങ്ങണം.. വളർത്തു ദോഷം അല്ലാതെ എന്തു പറയാൻ.. എന്തായാലും ഞങ്ങൾക്ക് അതൊന്നും അറിയേണ്ട.. ലോൺ എടുത്താൽ അത് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അടച്ചിരിക്കണം.. അല്ലെങ്കിൽ ജാമ്യം നൽകിയ വസ്തു ഞങ്ങൾ ചെയ്ത് എടുക്കും.. മാനേജർ എന്തൊക്കെയോ പറഞ്ഞുകൊണ്ട്.
ഫയലിലേക്ക് വീണ്ടും നോക്കാൻ തുടങ്ങി.. അയ്യോ അതല്ല സർ ഇതുവരെ ഞാൻ ഒരു കുടിശ്ശികയും വരുത്തിയിട്ടില്ല.. ബാക്കിയും ഞങ്ങൾ മുടങ്ങാതെ തന്നെ അടച്ചോളാം.. പിന്നെ ചേട്ടൻ എന്തിനാണ് ഇങ്ങോട്ട് വന്നത്.. മാനേജർ നോക്കിക്കൊണ്ടിരുന്ന ഫയൽ അടച്ചു വച്ചിട്ട് അയാളെ തന്നെ സൂക്ഷ്മമായി നോക്കി.. എനിക്ക് കുറച്ചു പൈസ കൂടി ആവശ്യമുണ്ട്.. അയാൾ അല്പം പരുങ്ങലോട് കൂടിയാണ് അത് പറഞ്ഞത്. എന്തിനാണ് മോളെ വല്ല ഹയർ സ്റ്റഡീസിന് വിടാൻ വേണ്ടിയാണ്.. അല്ല അതിനല്ല അയാൾ മറുപടി പറയാൻ ബുദ്ധിമുട്ടി… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….