ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകൾ ഒട്ടുമിക്ക ആളുകളും പുറത്തു പറയാൻ മടിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് വെള്ളപോക്ക് അല്ലെങ്കിൽ അസ്ഥിയുരുക്കും എന്നു പറയുന്നത്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇങ്ങനെയൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പോകുന്നത്.. സ്ത്രീകളുടെ ശരീരത്തിൽ യോനീഭാഗത്ത് ഉള്ള പി എച്ച് മെയിൻറയിൻ ചെയ്യാൻ വേണ്ടി ശരീരം തന്നെ ഒരു ദ്രാവകം ഉത്പാദിപ്പിക്കുന്നുണ്ട്..
അതെ നമ്മുടെ പച്ച മുട്ടയുടെ വെള്ള പോലെയാണ് കാണപ്പെടുന്നത്.. പ്രത്യേകിച്ച് സ്മെല്ല് അല്ലെങ്കിൽ നിറവ്യത്യാസം ഒന്നും തന്നെ കാണില്ല.. ഇതിനു പുറമേ പെൺകുട്ടികളിലെ ആർത്തവ സമയത്തിന് കുറച്ചു ദിവസം മുൻപ് ഇത്തരത്തിൽ കാണപ്പെടാറുണ്ട്.. അതുപോലെതന്നെ ആർത്തവം കഴിഞ്ഞിട്ടുള്ള കുറച്ചു ദിവസങ്ങൾക്ക് ശേഷം കാണപ്പെടാറുണ്ട് അതുപോലെ തന്നെ ഓവുലേഷൻ നടക്കുന്ന സമയത്ത് കാണപ്പെടാറുണ്ട്..
അതുപോലെതന്നെ പ്രഗ്നൻസി ടൈമിൽ ഈ പറയുന്ന ഡിസ്ചാർജ് കുറച്ച് അളവിൽ കൂടുതൽ പോകാറുണ്ട്.. ഇതെല്ലാം തന്നെ തികച്ചും നോർമലായി ഒരു കാര്യമാണ്.. ഇത്തരത്തിൽ കാണുന്നതിനെ നമ്മൾ പൊതുവേ ഫിസിയോളജിക്കൽ ലൂക്കോറിയ എന്നാണ് പറയുന്നത്.. ഇനി നമ്മൾ പറയാൻ പോകുന്നത് എപ്പോഴാണ് ഈ ഒരു വൈറ്റ് ഡിസ്ചാർജിനെ നമ്മൾ പേടിക്കേണ്ടതായി വരുന്നത്.. ഈ വരുന്ന ഡിസ്ചാർജ് അളവ് കൂടുന്നതും.
അതുപോലെതന്നെ അവ അമിതമായി വന്ന് നമ്മുടെ അടിവസ്ത്രങ്ങളെ പോലും നനക്കുന്നതും അതുപോലെതന്നെ കളർ അതുപോലെ അതിൻറെ സ്മെല്ലിനൊക്കെ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ആണ് നമ്മൾ അതിനെ ശ്രദ്ധിക്കേണ്ടതായി വരുന്നത്.. അതാണ് ഒരു രോഗത്തിൻറെ തുടക്കമായി മാറുന്നത്.. ഈ വെള്ളപോക്ക് ഉണ്ടാകുമ്പോൾ സ്ത്രീകളിലെ മറ്റു പല ലക്ഷണങ്ങൾ കൂടി ഇതിൻറെ ഭാഗമായിട്ട് കണ്ടുവരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…