ഭാര്യ മരിച്ച വിഷമത്തിൽ സ്വന്തം മക്കളെ പോലും ഓർക്കാതെ മദ്യപിച്ച് നടന്ന അച്ഛന് മകൻ കൊടുത്ത ശിക്ഷ കണ്ടോ…

നാലുവർഷം ഒരുമിച്ചൊരു വീട്ടിൽ ഉണ്ടായിട്ടും ഒരു അച്ഛനോട് നിങ്ങൾ മിണ്ടാതിരുന്നുട്ടുണ്ടോ.. തമ്മിൽ കാണുമ്പോൾ കണ്ണുകൾ അറിയാതെ ഉടക്കുമ്പോൾ അപരിചിതരെ പോലെ കണ്ടില്ലെന്നു നടിച്ച് പോകേണ്ടി വന്നിട്ടുണ്ടോ.. ഇല്ലെങ്കിൽ ഇതാ ഞാനും എൻറെ അച്ഛനും.. ചേച്ചിയുടെ വിവാഹത്തോടെയാണ് വീട്ടിൽ ശരിക്കും ഞങ്ങൾ ഒറ്റപ്പെട്ടത്.. പതിനഞ്ചാമത്തെ വയസ്സിൽ അമ്മ നഷ്ടപ്പെട്ടപ്പോൾ ഒരു അമ്മയുടെ സ്നേഹവും പരിചരണവും ശാസനയും.

നൽകി ചേച്ചി കൂടെ ഉണ്ടായിരുന്നതുകൊണ്ട് ആ വിഷമം അത്രക്ക് അറിഞ്ഞില്ല.. ആ 17കാരിയുടെ പക്വത കണ്ടു അയൽവാസികൾ വരെ അതിശയിച്ചിട്ടുണ്ട്.. അമ്മയുള്ളപ്പോൾ മടിച്ചിയായിരുന്ന ചേച്ചിക്ക് ഇത്ര പെട്ടെന്ന് എങ്ങനെ മാറാൻ പറ്റി എന്ന് എനിക്കും അൽഭുതം ആയിരുന്നു.. അമ്മയുടെ മരണശേഷം തങ്ങൾക്ക് താങ്ങാവേണ്ട അച്ഛൻ മദ്യത്തിന് അടിമപ്പെട്ടപ്പോൾ അച്ഛനെ തന്നെ സ്ഥാനം പോലും മറന്നു ശാസിച്ചിരുന്നു ചേച്ചി..

കൂലിപ്പണിക്കാരനായ അച്ഛൻറെ വരുമാനത്തിൽ പാതി മദ്യത്തിനായി ചെലവായി പോയപ്പോൾ രണ്ടുപേരുടെ പടുപ്പും വീട്ടുജല നടത്താൻ ചേച്ചി ഒരുപാട് പാടുപെട്ടു.. ഒടുവിൽ തൻറെ പഠനം പാതിയിൽ ഉപേക്ഷിച്ച് ഈ അനിയനു വേണ്ടി ചേച്ചി വഴിയൊതുങ്ങിയപ്പോൾ തുടങ്ങിയിരുന്നു അച്ഛനോടുള്ള ദേഷ്യം.. മദ്യലഹരി അച്ഛൻറെ സിറകളിൽ അളവിൽ അധികം വേണ്ടി വന്നപ്പോൾ വീട്ടിൽ പട്ടിണി ഇല്ലാതിരിക്കാൻ തയ്യൽ മെഷീന് കൂട്ടുപിടിച്ചിരുന്നു ചേച്ചി..

കൂട്ടുകാരുടെ ഒപ്പം സ്കൂൾ വിട്ടു വരുമ്പോൾ ബാറിനടുത്ത ആളൊഴിഞ്ഞ കടത്തിണ്ണയിൽ ഉടുത്തിരുന്ന തുണിയെ സ്വതന്ത്രനാക്കി തുളവീണ് വരയൻ നിക്കറും കാട്ടി രാജകീയമായി ഉറങ്ങുന്ന ഒരാളെ കാട്ടി ദേ നോക്കടാ ഇവൻറെ അച്ഛന അത് എന്നുറക്കെ വിളിച്ചു പറഞ്ഞവർ കളിയാക്കുമ്പോഴും തലയും താഴ്ത്തി നടന്നിട്ട് മാത്രമേ ഉള്ളൂ.. കൂട്ടുകാരുടെ പരിഹാസം അതൊരു തുടർക്കഥയായി മാറിയപ്പോൾ പഠനം എന്ന സ്വപ്നം പ്ലസ് ടു എന്നത് മുഴുമിപ്പിക്കാതെ നിർത്തേണ്ടി വന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *