ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഭക്ഷണം കഴിച്ച ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകാൻ ഉള്ള ഒരു തോന്നൽ ഉണ്ടാവുക അല്ലെങ്കിൽ നിങ്ങൾ റെഡിയായിട്ട് സ്കൂളിലോ അല്ലെങ്കിൽ വർക്കിനോ പോകാൻ അല്ലെങ്കിൽ പുറത്തേക്ക് പിക്കിനിക്കിന് പോകാൻ ഇറങ്ങുകയാണെങ്കിൽ പോലും നിങ്ങൾക്ക് ടോയ്‌ലറ്റിൽ പോകാൻ ഒരു തോന്നൽ വരിക.. അതുപോലെ ഒരു ദിവസം തന്നെ മൂന്നു നാല് പ്രാവശ്യം.
ഒക്കെ ടോയ്ലറ്റിൽ പോകേണ്ടതായി വരിക.. ഒന്നുകിൽ മലബന്ധം ഉണ്ടാവുക.. ഗ്യാസ്ട്രബിൾ അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന വയറുവേദന.. നെഞ്ചരിച്ചൽ തുടങ്ങി ഇത്തരം ലക്ഷണങ്ങൾ കൊണ്ട് നിങ്ങൾക്ക് വലിയ ഒരു ബുദ്ധിമുട്ട് ആവുകയും തുടർന്ന് ഡോക്ടർമാരെ കൺസൾട്ട് ചെയ്യുകയും പലവിധ ടെസ്റ്റുകൾ നടത്തുകയും അതുപോലെ എൻഡോസ്കോപ്പി പോലും ചെയ്തിട്ട് അതിലൊന്നും യാതൊരു പ്രശ്നവുമില്ല.
എന്നൊക്കെ ഡോക്ടർ പറഞ്ഞിട്ട് പിന്നീട് ഇത്തരം ബുദ്ധിമുട്ടുകൾ വരുമ്പോൾ എന്തായിരിക്കും തൻറെ രോഗകാരണം എന്ന് സംശയിക്കുന്നവർ ആണോ നിങ്ങൾ.. എങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകൾക്ക് പിന്നിലെ ഒരു പ്രധാന കാരണം ഐബിഎസ് എന്ന കണ്ടീഷനാണ്.. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വിശദമായി ചർച്ച ചെയ്യാൻ പോകുന്നത് ഐബിഎസ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്..
നമുക്ക് ആദ്യം എന്താണ് ഐബിഎസ് എന്ന് നോക്കാം.. നോർമലി നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മൾ കഴിക്കുന്ന ഫുഡ് നമ്മുടെ വായിൽ നിന്നും അന്നനാളത്തിലേക്ക് പോയി അവിടുന്ന് ആമാശയത്തിലേക്ക് എത്തി അവിടുന്ന് ചെറുകുടലിലൂടെയും വൻകുടലിലൂടെയും ഒക്കെ പാസ് ചെയ്ത് അതിൽ നിന്ന് നമുക്ക് വേണ്ട പോഷകങ്ങളും വിറ്റാമിൻസും ഒക്കെ ശരീരം ആകിരണം ചെയ്ത ശേഷം അത് മലമായി പുറന്തള്ളപ്പെടുന്നു.. ഐബിഎസ് രോഗമുള്ള ആളുകൾക്ക് എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ വൻകുടലിൽ ഇത്തരം മൂവ്മെന്റുകൾക്ക് ചില വ്യതിയാനങ്ങൾ സംഭവിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…