ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ജീവിതരീതിയിൽ ഈ പറയുന്ന കാര്യങ്ങൾ ഫോളോ ചെയ്താൽ മതി..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഉയർന്ന ഹൈപ്പർ ടെൻഷൻ എന്നുള്ള ഒരു ടോപ്പിക്കിനെ കുറിച്ചാണ്.. എങ്ങനെയാണ് ഉയർന്ന രക്തസമ്മർദ്ദം നമുക്ക് നിയന്ത്രിക്കാൻ കഴിയുക.. അതിനായിട്ട് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ നമുക്ക് ചെയ്യാൻ കഴിയുന്ന ടിപ്സുകൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം.. ആദ്യമായിട്ട് നമുക്ക് എന്താണ് രക്തസമ്മർദ്ദം എന്നുള്ളതിനെ കുറിച്ചും മനസ്സിലാക്കാം..

സാധാരണ ഇത് രണ്ട് അളവുകൾ ആയിട്ടാണ് സൂചിപ്പിക്കാറുള്ളത്.. നോർമൽ അളവുകളാണെങ്കിലും 120 മുതൽ 80 വരെയാണ്.. അതുപോലെതന്നെ സിസ്റ്റോളിക്.. ഡയസ്റ്റോളിക് പ്രഷർ ഉണ്ട്.. സിസ്റ്റോളിക് എന്ന് പറയുന്നത് നമ്മുടെ ഹൃദയം കോൺട്രാക്ട് ചെയ്യുമ്പോൾ ഈ രക്തം നമ്മുടെ രക്തക്കുഴലുകളിലേക്ക് പമ്പ് ചെയ്ത് അവിടെ വന്ന് പതിക്കുന്ന ആ ഒരു പ്രഷറിനെയാണ് നമ്മൾ സിസ്റ്റോളിക് പ്രഷർ എന്ന് പറയുന്നത്..

അത് പ്രധാനമായിട്ടും 110 മുതൽ 140 വരെ പോകാവുന്നതാണ്.. ഹൃദയം ശ്രദ്ധിക്കേണ്ടത് 140 അളവിനു മുകളിൽ പോവുകയാണെങ്കിൽ അത് ഉയർന്ന രക്തസമ്മർദ്ദം ആണ്.. അപ്പോൾ അത്തരം അവസ്ഥ ഉണ്ടായാൽ തീർച്ചയായും ശ്രദ്ധിക്കണം.. ഹൃദയത്തിൻറെ 2 ഹാർട്ട് ബീറ്റുകൾക്കിടയ്ക്ക് ഉണ്ടാകുന്ന റെസ്റ്റിങ് ഫെയ്സിൽ ഉണ്ടാകുന്ന പ്രഷറാണ് ഡൈസ്റ്റോളിക് പ്രഷർ.. അത് 70 മുതൽ 90 വരെ പോകാവുന്നതാണ്.. അതുപോലെ 90ന് മുകളിൽ അതിന്റെ അളവുകൾ പോയാൽ.

അത് ഉയർന്ന രക്തസമ്മർദ്ദം തന്നെയാണ്.. സാധാരണ പുരുഷന്മാരിൽ 45 വയസ്സിനു മുകളിലും അതുപോലെതന്നെ സ്ത്രീകളിൽ ആണെങ്കിൽ 65 വയസ്സിനു മുകളിലും ആയിട്ടാണ് ബിപി സാധാരണ കൂടുതലും കണ്ടുവരുന്നത്.. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ വളരെ ചെറിയ പ്രായക്കാരിൽ പോലും ഈ ഒരു പ്രശ്നം കണ്ടുവരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *