പുരുഷന്മാരിലെ പ്രോ.സ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രോസ്റ്റേറ്റ് നെ കുറിച്ചും അതുപോലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ക്യാൻസറിനെ കുറിച്ചാണ്.. ഇന്ന് പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം അതുപോലെതന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ക്യാൻസർ എന്ന് പറയുന്നത്.. ഈ അസുഖം പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന ഒന്നാണ്..

ഈ ഒരു അസുഖം ചെറുപ്പക്കാരിലും ബാധിക്കാം അതുപോലെതന്നെ മധ്യവയസ്കരായ ആളുകളിലും ബാധിക്കാം.. നല്ലോണം പ്രായം ചെന്ന ആളുകളിലും വരാൻ സാധ്യതയുണ്ട്.. കൂടുതലും ചെറുപ്പക്കാരിൽ ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഇൻഫെക്ഷൻ ആയിട്ടാണ് കാണുന്നത്.. ഇതിനുള്ള പ്രധാന ലക്ഷണങ്ങളായി പറയുന്നത് മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് അതുപോലെതന്നെ പനിയും വിറയൽ നാഭി വേദന തുടങ്ങിയ ലക്ഷണങ്ങളൊക്കെ ചെറുപ്പക്കാരിൽ കണ്ടുവരാറുണ്ട്..

ചില ആളുകൾക്ക് അത് ലൈംഗികപരമായ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. അതുപോലെതന്നെ ശുക്ലത്തിൽ രക്തവും കാണാറുണ്ട്.. മധ്യവയസ്കരായ ആളുകളിൽ ഈ പ്രോസ്റ്റേറ്റ് സംബന്ധമായ അസുഖങ്ങൾ വരുന്നത് കൊണ്ട് മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകളാണ് പ്രധാനമായും കണ്ടുവരുന്നത്.. അതുപോലെ പ്രായം ചെന്ന ആളുകളിൽ ഒക്കെ ആണെങ്കിലും മൂത്രം ഒഴിക്കാൻ പോയി നിന്നാൽ മൂത്രം വരാനുള്ള താമസം..

അതുപോലെതന്നെ ശക്തിക്കുറവും ഉണ്ടാവും.. അതുപോലെതന്നെ മൂത്രം ഒഴിച്ചു കൊണ്ടിരിക്കുമ്പോൾ അത് നിന്നു പോവുക.. രാത്രി ഉറക്കത്തിനിടയിൽ പല പ്രാവശ്യം മൂത്രം ഒഴിക്കാനായി എഴുന്നേൽക്കേണ്ടി വരിക.. ഇത് മൂലം ഒരുപാട് ഉറക്കം നഷ്ടപ്പെടുന്നു.. അതുപോലെതന്നെ മൂത്രം ഒഴിച്ചാൽ ഒരു തൃപ്തി ഉണ്ടാകാതിരിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *