ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല പല മാനസികരോഗങ്ങളും കാണുന്ന ശാരീരികമായ പല ലക്ഷണങ്ങളെക്കുറിച്ചും ആണ്.. ഈ ഒരു ടോപ്പിക്ക് തന്നെ ഇന്ന് സെലക്ട് ചെയ്യാനുള്ള കാരണം പലപ്പോഴും ഇത്തരം ലക്ഷണങ്ങളുമായിട്ട് പല രോഗികളു മനസ്സിലാക്കാതെ അതായത് മാനസികമായ ഒരു അടിസ്ഥാനമാണ് നമ്മുടെ ശാരീരികമായ പ്രശ്നങ്ങൾ എന്ന് മനസ്സിലാക്കാതെ പല പല ടെസ്റ്റുകൾ ചെയ്തും.
പല പല ചികിത്സകൾ എടുത്തു സ്ഥിരമായി അത്തരം ലക്ഷണങ്ങൾ മാറാതെയും ഒക്കെ ആവുമ്പോഴാണ് അവസാനം അവർ നമ്മളുടെ അടുത്തേക്ക് വരുന്നത്.. അപ്പോൾ അതുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലേക്ക് നമുക്ക് കടക്കാം.. അതിൽ ഏറ്റവും പറയാനുള്ളത് വളരെ പ്രധാനപ്പെട്ട ഒരു മാനസികരോഗമായ വിഷാദരോഗത്തിൽ കാണുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ചാണ്.. പലപ്പോഴും ക്ഷീണം അതുപോലെതന്നെ തളർച്ച അതുപോലെ എപ്പോഴും.
കിടക്കാൻ തോന്നുക അതുപോലെ ജോലി എന്തെങ്കിലും ചെയ്യുമ്പോൾ തന്നെ പെട്ടെന്ന് ശ്വാസംമുട്ടൽ വരിക തുടർന്ന് വീണ്ടും വീണ്ടും കിടക്കുക.. ഒന്നിനും വയ്യാത്ത അല്ലെങ്കിൽ ഒരു പണിയും എടുക്കാൻ കഴിയാത്ത ഒരു അവസ്ഥ.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും നമ്മൾ ഷുഗർ ടെസ്റ്റ് ചെയ്യും അല്ലെങ്കിൽ ബ്ലഡിലെ ഹീമോഗ്ലോബിൻ അളവ് പരിശോധിക്കും തുടർന്ന് അനീമിയ ഉണ്ടോ എന്ന് പരിശോധിക്കും.. അതുപോലെതന്നെ തൈറോയ്ഡ് പ്രോബ്ലംസ് ഉണ്ടോ എന്ന് പരിശോധിക്കും..
ഇത്തരം പല ശാരീരിക പ്രശ്നങ്ങളിലും ഇതുപോലുള്ള ലക്ഷണങ്ങൾ കാണാം.. പലപ്പോഴും നമ്മൾ വിട്ടുപോകുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് വിഷാദരോഗം എന്നുള്ള ഏറ്റവും സാധാരണയായി കാണുന്ന മാനസികരോഗത്തിൽ സന്തോഷം ഇല്ലായ്മ അതുപോലെ ഒന്നിനോടും താല്പര്യക്കുറവ് എപ്പോഴും ഒരു വിഷമം അലട്ടിക്കൊണ്ടിരിക്കും ഇത്തരം ലക്ഷണങ്ങൾ ഉള്ളതാണ് വിഷാദരോഗം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….