ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒക്ടോബർ 29 വേൾഡ് സ്ട്രോക്ക് ഡേ ആയി ആചരിക്കുകയാണ്.. അതായത് ലോകമസ്തിഷ്ക ആഘാതദിനം അല്ലെങ്കിൽ പക്ഷാഘാത ദിനം എന്നൊക്കെ പറയാറുണ്ട്.. ഹാർട്ട് അറ്റാക്ക് പോലെ തന്നെ വളരെ സീരിയസ് ആയ അല്ലെങ്കിൽ കൂടുതൽ കോംപ്ലിക്കേറ്റഡ് ആയ ഒരു രോഗാവസ്ഥയാണ് ബ്രെയിൻ അറ്റാക്ക് അഥവാ സ്ട്രോക്ക് എന്ന് പറയുന്നത്.. സ്ട്രോക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞു പോവുകയോ അല്ലെങ്കിൽ അവിടുത്തെ രക്തക്കുഴലുകൾ പൊട്ടി മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടാവുകയോ ചെയ്താൽ ഈ രണ്ട് അവസ്ഥകളെയും സ്ട്രോക്ക് എന്ന് തന്നെ വിശേഷിപ്പിക്കാം.. നൂറിൽ 80% സ്ട്രോക്കുകളും രക്തക്കുഴലുകൾ അടഞ്ഞു പോകുന്നത് മൂലം ഉണ്ടാകുന്ന നാഡീ സംബന്ധമായ ക്ഷതം ആണ് ഉണ്ടാവുന്നത്.. അത് ചിലപ്പോൾ ശരീരത്തിൻറെ ഒരു ഭാഗം മുഴുവൻ തളർന്നു പോകാം..
അതുപോലെതന്നെ മുഖത്തിലെ ഒരുവശം മറ്റൊരു വശത്തേക്ക് കോടി പോവാം.. അതുപോലെതന്നെ സംസാരിക്കാൻ കഴിയാതെ സംസാരം പെട്ടെന്ന് നിന്നു പോകാം.. അതല്ലെങ്കിൽ കാഴ്ച ശക്തി പെട്ടെന്ന് തന്നെ നഷ്ടപ്പെടാം.. അതുപോലെതന്നെ ശരീരത്തിൻറെ ബാലൻസ് നഷ്ടപ്പെട്ട് ആടി ഉലയുകയും ചെയ്യും. അപ്പോൾ ഇത്തരം ലക്ഷണങ്ങളാണ് സ്ട്രോക്ക് വരുമ്പോൾ ഉണ്ടാകുന്നത്.. ഇതിൽ മുഖം മറ്റൊരു വശത്തേക്ക് കോടി പോവുകയും.
കൈകാലുകളുടെ ശക്തിക്കുറവ് അതുപോലെതന്നെ സംസാരം നഷ്ടപ്പെടുക ഇത്തരം 3 ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായിട്ടും നിങ്ങൾക്ക് സ്ട്രോക്ക് സാധ്യത ഉണ്ടോ എന്നുള്ളത് ആദ്യം തന്നെ പരിശോധിക്കണം.. ഇത്തരം ലക്ഷണങ്ങൾ കാണുന്ന രോഗിയെ ഉടനടി അടുത്തുള്ള ഹോസ്പിറ്റലുകളിൽ എത്തിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…