പ്രതീക്ഷിക്കാതെ ഹോസ്റ്റലിന്റെ മുറ്റത്ത് അമ്മയെ കണ്ടപ്പോൾ ആരതി ഒന്ന് പകച്ചു.. അവൾ വേഗം അടുത്തേക്ക് പോയി ചോദിച്ചു അമ്മ എന്താണ് ഇവിടെ.. വരുന്ന കാര്യം അമ്മ ഫോൺ വിളിച്ച് പറഞ്ഞത് കൂടി ഇല്ലല്ലോ.. അവളുടെ മുഖത്തുള്ള ഭാവ പകർച്ച പുറത്ത് കാണിക്കാതെ മുഖത്ത് കൂടുതൽ ആകാംഷ പരത്തി അവൾ അമ്മയോട് ചോദിച്ചു.. അവളെ അടിമുടി ഒന്ന് നോക്കിയശേഷം ആരതിയുടെ അമ്മ ബിന്ദു അവളുടെ കവിളത്ത് ഒരെണ്ണം പൊട്ടിച്ചു..
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു അടി ആയതുകൊണ്ട് തന്നെ അവൾ അല്പം പുറകോട്ട് മാറി നിന്നു.. അമ്മ എന്ത് ഭ്രാന്താണ് കാണിക്കുന്നത് എല്ലാവരും നമ്മളെ തന്നെ ശ്രദ്ധിക്കുന്നു.. അത് പറഞ്ഞുകൊണ്ട് അവൾ അമ്മയുടെ കൈകൾ പിടിച്ചുകൊണ്ട് ഹോസ്റ്റലിന്റെ മുറ്റത്തേക്ക് കൊണ്ടുപോയി.. എന്നിട്ട് പറഞ്ഞു ഇനി തല്ലിക്കൊ എത്ര വേണമെങ്കിലും.. പക്ഷേ അതിനുമുമ്പ് എനിക്ക് അതിന്റെ കാരണത്തെക്കുറിച്ച് അറിയണം.. ഞാൻ എന്ത് തെറ്റാണ് ചെയ്തത്..
ചെയ്യേണ്ടത് എല്ലാം ചെയ്തു വെച്ചിട്ട് ഇപ്പോൾ എന്ത് തെറ്റാണ് ചെയ്തത് എന്നോ.. അതും നീ എന്നോട് തന്നെയാണോ ചോദിക്കുന്നത് ബിന്ദു അത് പറഞ്ഞ മകളെ രൂക്ഷമായി ഒന്ന് നോക്കി.. അമ്മയുടെ രൂക്ഷമായ നോട്ടത്തെ നേരിടാൻ കഴിയാതെ ആരതി തലകുനിച്ചുനിന്നു.. ഇത്രയും ദൂരം ഹോസ്റ്റലിൽ നിർത്തി നിന്നെ പഠിപ്പിക്കേണ്ട എന്ന് എല്ലാവരും ഞങ്ങളോട് അന്നേ പറഞ്ഞ കാര്യമാണ് പക്ഷേ ഞങ്ങൾ രണ്ടുപേരും അത് കേട്ടില്ല.. കാരണം നിൻറെ ഇഷ്ടത്തിന് നിന്നെ എത്ര ദൂരം വേണമെങ്കിലും നിർത്തി പഠിപ്പിക്കാൻ അന്ന് ഞങ്ങൾ തയ്യാറായിരുന്നു..
അതിനു കാരണം മറ്റൊന്നുമല്ല നിന്നോടുള്ള സ്നേഹവും വിശ്വാസവും കാരണമാണ്..നിന്നും കുഞ്ഞുങ്ങൾ എത്ര അകന്നു കഴിഞ്ഞാലും തൻറെ മക്കൾ ഒരിക്കലും തെറ്റ് ചെയ്യില്ല അല്ലെങ്കിൽ തങ്ങളെ ചതിക്കില്ല എന്നുള്ള വിശ്വാസം കൊണ്ട് തന്നെയാണ്.. അവൾ അതെല്ലാം കേട്ടപ്പോൾ ചോദിച്ചു അതിനിപ്പോൾ ഞാൻ ഇവിടെ എന്താണ് ചെയ്തത്.. നല്ലപോലെ പഠിക്കുന്നില്ലേ അതുപോരെ നിങ്ങൾക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…