ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ ചെറിയ കുട്ടികൾ വിഴുങ്ങിക്കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വീട്ടിൽ കൊച്ചുകുട്ടികൾ ഉള്ള ആളുകൾക്കൊക്കെ ഈ പറയാൻ പോകുന്ന കാര്യം വളരെയധികം ഉപകരിക്കും കാരണം കൊച്ചു കുട്ടികൾ നമ്മളെ പേടിപ്പിക്കാൻ വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് അതായത് നമ്മുടെ ശ്രദ്ധ ഒന്നു മാറിയാൽ കയ്യിൽ കിട്ടിയത് എന്താണോ അതെല്ലാം എടുത്ത് വായിൽ ഇടുക അല്ലെങ്കിൽ മൂക്കിൻറെ ഉള്ളിൽ ഇടുക.

അല്ലെങ്കിൽ ചെവിയിൽ കൊണ്ടുപോയി ഇടുക.. ചിലപ്പോൾ അത് ഭക്ഷ്യയോഗ്യം ആയിരിക്കില്ല. സാധാരണ ഇത്തരം കേസുകൾ ഒരു വയസു മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികളിൽ കണ്ടു വരാറുണ്ട്.. ഇത്തരം ഒരു സാഹചര്യം ഒക്കെ ഉണ്ടാകുമ്പോൾ പലപ്പോഴും രക്ഷിതാക്കൾ വളരെയധികം ടെൻഷൻ അടിക്കാറുണ്ട് കാരണം എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥ ആയിരിക്കും.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ.

നമുക്ക് അത് മൂന്നു രീതിയിൽ പരിഹരിക്കാൻ പറ്റും.. ഒന്നാമതായിട്ട് ഈ ഒരു വസ്തു നമ്മുടെ അന്നനാളത്തിലേക്ക് ഇത് പോലുള്ള വസ്തുക്കൾ പോകുന്നത് നമ്മുടെ ശ്വാസനാളത്തിലേക്ക് പോകുന്നത്.. പിന്നെ നമ്മുടെ ചെവി തൊണ്ട മൂക്ക് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നത്.. ഇതിൽ നമുക്ക് ആദ്യം അന്നനാളത്തിലേക്ക് നാണയത്തുട്ടുകൾ അല്ലെങ്കിൽ വല്ല കളിപ്പാട്ടത്തിന്റെ ഭാഗങ്ങൾ എന്തെങ്കിലും പോയാൽ അതെങ്ങനെ നമുക്ക് പരിഹരിക്കാം.

എന്നുള്ളതിനെക്കുറിച്ച് ആദ്യം നോക്കാം. ഇതാണ് ഏറ്റവും പ്രധാനപ്പെട്ടത് കാരണം നമ്മുടെ അന്നനാളം എന്ന് പറയുന്നത് ശ്വസന പ്രക്രിയ കുറച്ച് സമയത്തേക്ക് നിന്നു പോയാൽ ജീവഹാനി വരെ സംഭവിക്കാം.. ഇത് സാധാരണയായി കാണുന്നത് ഭക്ഷണപദാർത്ഥങ്ങളാണ് അന്നനാളത്തിലേക്ക് പോകുന്നത്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ആദ്യം ചെയ്യേണ്ടത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയുക എന്നുള്ളത് തന്നെയാണ്.. ഇത്തരത്തിൽ സംഭവിക്കുന്നതിന് ഉള്ള ഒരു പ്രധാന കാരണം ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾ ഓടി കളിക്കുന്നത് കൊണ്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *