ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് അഡിനോയ്ഡ് ടോൺസ്ലൈറ്റിസ് എന്ന് പറഞ്ഞാൽ എന്താണ്.. എന്തൊക്കെയാണ് അത് വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ.. അതുപോലെ ഈയൊരു രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇതിൻറെ പ്രധാനപ്പെട്ട ചികിത്സ രീതികൾ എന്തൊക്കെയാണ് തുടങ്ങിയവയെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്..
അപ്പോൾ എന്താണ് അഡിനോയ്ഡ് ടോൺസിൽ.. നമ്മൾ വായ തുറന്നു കഴിഞ്ഞാൽ നമ്മുടെ വായയുടെ അതുപോലെ തൊണ്ടയുടെ ഇരുഭാഗത്തും കാണുന്നത് ആണ് ടോൺസിൽസ് എന്ന് പറയുന്നത്.. കുറുനാവിന് പുറകിൽ മൂക്കിൻറെ ദ്വാരത്തിന് പുറകിൽ കാണുന്നത് ആണ് അടിനോയിഡ് എന്ന് പറയുന്നത്.. അഡിനോയ്ഡിന്റെ രണ്ട് സൈഡിലും യുസ്സ്റ്റേഷൻ ട്യൂബിന്റെ ഓപ്പണിങ് ഉണ്ട്.. ഈ ട്യൂബാണ് നമ്മുടെ തൊണ്ടയെയും ചെവിയെയും തമ്മിൽ കണക്ട് ചെയ്യുന്ന ട്യൂബ് എന്ന് പറയുന്നത്..
അപ്പോൾ നമ്മുടെ തൊണ്ടയിൽ എന്ത് ഇൻഫെക്ഷൻ വന്നാലും അത് നമ്മുടെ ചെവിയിലേക്ക് ഈ ഒരു ട്യൂബ് വഴി എത്തും.. അപ്പോൾ എന്തുകൊണ്ടാണ് ഈ ഒരു അഡിനോയിഡ് ടോൺസിലൈറ്റിസ് ഉണ്ടാവുന്നത് എന്ന് ചോദിച്ചാൽ അതൊരു വൈറൽ അല്ലെങ്കിൽ ബാക്ടീരിയൽ ഇൻഫെക്ഷൻ കൊണ്ട് ഈ അസുഖം ഉണ്ടാവാം.. ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ പനി ഉണ്ടാവും അതുപോലെതന്നെ തൊണ്ടവേദന ഉണ്ടാവാം.
അതുപോലെ ജലദോഷം ചെറിയതോതിൽ ചുമ ഉണ്ടാവും.. അതുപോലെതന്നെ തൊണ്ടയിലെ വേദന കൊണ്ട് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവാം.. അപ്പോൾ ഇത്തരം ലക്ഷണങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക് ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം.. ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ രണ്ട് ടോൺസിൽസും പരസ്പരം മുട്ടുന്ന രീതിയിൽ വലുതാവും.. ആ ഒരു സാഹചര്യത്തിൽ ഭക്ഷണം ഇറക്കാൻ ചില ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…