ഗായത്രി വീടിൻറെ മുറ്റം അടിക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു അപ്പുറത്തെ വീട്ടിലെ ചേട്ടത്തിയുടെ ആ ഒരു ചോദ്യം വന്നത്.. എന്താ മോളെ നിൻറെ കല്യാണം ഇതുവരെ ആയില്ലേ എന്ന്.. അവൾക്ക് അത് കേട്ടതും ചെറുതായൊന്ന് ദേഷ്യം വന്നു. എങ്കിലും അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ഇല്ല ചേട്ടത്തി ആവുമ്പോൾ ഞാൻ തീർച്ചയായും ചേട്ടത്തിയെ അറിയിക്കുന്നതായിരിക്കും.. എന്നിട്ട് അവൾ മുറ്റം അടിക്കൽ തുടർന്നു.. മുറ്റമടിക്കുമ്പോൾ മനസ്സിൽ വിചാരിച്ചു.
അല്ലെങ്കിലും ആ പെണ്ണുംപിള്ളയ്ക്ക് എപ്പോഴും ഈ ഒരു കാര്യത്തെക്കുറിച്ച് അറിയണം.. ഇവിടെ ഒരു ചൊവ്വയും ശനിയും ശുക്രനും കൊണ്ട് മനുഷ്യൻ ഇവിടെ നിറഞ്ഞു നിൽക്കുന്നതിന്റെ വിഷമം അവർക്ക് വല്ലതും അറിയണോ അല്ലെങ്കിൽ അവർക്ക് പറഞ്ഞാൽ മനസ്സിലാകുമോ.. ഈ ചൊവ്വയെ ആരാണ് ദൈവമേ കണ്ടുപിടിച്ചത്.. അവനെ എങ്ങാനും എന്റെ കയ്യിൽ കിട്ടിയാൽ തല്ലിക്കൊല്ലും ഞാൻ.. അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ട് മുറ്റമടിക്കൽ തുടർന്നു..
ഗായത്രിയുടെ ജാതകത്തിൽ പറഞ്ഞത് 21 വയസ്സിൽ കല്യാണം നടന്നില്ലെങ്കിൽ പിന്നീട് 30 വയസ്സിൽ മാത്രമേ നടക്കുകയുള്ളൂ എന്നാണ് പ്രവചനം.. ഭാഗ്യത്തിന് 21 വയസ്സിൽ കല്യാണം നടന്നില്ല.. ഇപ്പോൾ വയസ്സ് 30 തികയാൻ പോവുകയാണ്.. ബ്രോക്കർ ആഴ്ചയിൽ ഏഴു ദിവസവും ഓരോ പയ്യന്മാരുടെ ഫോട്ടോയും കൊണ്ടുവരുന്നുണ്ട്.. പക്ഷേ എന്തൊക്കെയോ നോക്കിയിട്ടും ഒന്നും ശരിയാകുന്നില്ല.. ഇന്നും എന്നെ കാണാൻ ആയിട്ട് ഒരു കൂട്ടർ വരുന്നുണ്ട്..
അവൾ വേഗം മുറ്റമടിക്കൽ തീർത്തിട്ട് കുളിക്കാൻ വേണ്ടി കുളിമുറിയിലേക്ക് പോയി.. കുളികഴിഞ്ഞ് ഇറങ്ങി വരുമ്പോഴാണ് മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടത്.. അവൾ വേഗം ഓടി പോയി മുറിയിലെ ജനൽ വഴി പുറത്തേക്ക് നോക്കി.. അപ്പോൾ വണ്ടിയിൽ നിന്ന് കട്ട താടിയും ഇരുനിറവും നല്ല പൊക്കവും അത്യാവശ്യത്തിന് തടിയുമുള്ള ഒരു മനുഷ്യൻ പുറത്തേക്കിറങ്ങി.. അയാളെ കാണുമ്പോൾ തന്നെ തോന്നുന്നുണ്ട് ആൾ ഒരു ദേഷ്യക്കാരൻ ആണ് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…