ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ മിക്ക ആളുകൾക്കും അതായത് കുറച്ച് പ്രായം കൂടിയ ആളുകൾക്ക് പോലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് അതായത് അവരുടെ മുഖത്ത് കറുത്ത പാടുകൾ വരുക എന്നുള്ളത്.. ഈ ഒരു പ്രശ്നം പൊതുവേ പല പേരുകളിലാണ് അറിയപ്പെടുന്നത്.. ജനറൽ ആയിട്ട് മെലാസ്മ എന്നാണ് മെഡിസിനിൽ അറിയപ്പെടുന്നത്.. അതുപോലെതന്നെ ചെറിയ പ്രായക്കാരിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ്.
മുഖക്കുരു വന്നിട്ടുണ്ടാകുന്ന പാടുകൾ അതുപോലെതന്നെ ചെറിയ കുഴികൾ മുഖത്ത് രൂപപ്പെടുക തുടങ്ങിയവ.. ഈ രണ്ടു പ്രശ്നങ്ങളും ഒരു ഏജ് വരെ ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്.. നമുക്കറിയാം ഇന്ന് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായിട്ട് മെഡിസിനിൽ ഒരുപാട് ചികിത്സാരീതികൾ അവൈലബിൾ ആണ്.. അത് ഒരുപാട് മെഡിസിൻ ആയിട്ടുണ്ട് അതുപോലെതന്നെ പലതരം ട്രീറ്റ്മെന്റുകൾ ആയിട്ടുണ്ട് പ്രോസീജർ ആയിട്ടുണ്ട്..
ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ ഓരോന്നിനും ഓരോ റിസൾട്ടുകൾ ആണ് നമുക്ക് ലഭിക്കുന്നത്.. അതായത് ചില ആളുകൾക്ക് ചെയ്യുമ്പോൾ നല്ല വ്യത്യാസം അനുഭവപ്പെടും എന്നാൽ മറ്റു ചില ആളുകൾക്ക് ഒരു വ്യത്യാസവും ഉണ്ടാവില്ല.. ചിലർക്ക് അത് ചെയ്യുമ്പോൾ അവരുടെ അവസ്ഥ തന്നെ മോശമായി മാറാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് മൈക്രോ നീഡിലിൻ എന്നു പറയുന്ന ഒരു ചികിത്സാരീതിയെ കുറിച്ചാണ്..
അപ്പോൾ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ഇത്തരം കറുത്ത പാടുകൾക്ക് മരുന്നുകൾ വേറൊന്നും വേണ്ട അതായത് വെയിൽ കൊള്ളണമെന്നില്ല പക്ഷേ ജോലിയുടെ ഭാഗമായിട്ടൊക്കെ പല ആളുകളിൽ അവരുടെ മുഖത്തെ ഇത്തരം കറുത്ത പാടുകൾ വരാറുണ്ട്.. അതുപോലെതന്നെ ചില മരുന്നുകൾ ഉപയോഗിക്കുമ്പോൾ അല്ലെങ്കിൽ ക്രീമുകൾ ഉപയോഗിക്കുമ്പോൾ അതിൻറെ എല്ലാം സൈഡ് എഫക്ടുകൾ ആയിട്ട് ഇത്തരത്തിൽ വരാറുണ്ട്.. അതുപോലെതന്നെ തൈറോയ്ഡ് പ്രശ്നമുള്ള ആളുകൾക്ക് അവരുടെ മുഖത്തെ ഇത്തരം ബുദ്ധിമുട്ടുകൾ വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…