ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹെമറോയിഡ് അല്ലെങ്കിൽ പൈൽസ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും ഈ ഒരു അസുഖം വന്നു കഴിഞ്ഞാൽ അത് പുറത്തു പറയാൻ മടിക്കുന്നവരാണ്.. അതിനെ പലരും മോശപ്പെട്ട ഒരു അസുഖമായിട്ടാണ് കാണുന്നത് അതുകൊണ്ടുതന്നെ അടുത്ത സുഹൃത്തുക്കളോട് അല്ലെങ്കിൽ വീട്ടിലുള്ള ആളുകളോട് പോലും പറയാൻ മടിക്കുന്നു..
ഈ ഒരു അസുഖം എന്ന് പറയുന്നത് പരിപൂർണ്ണമായും സുഖപ്പെടുത്താൻ കഴിയുന്ന ഒരു സാധാരണ അസുഖം മാത്രമാണ് ഈ പറയുന്ന ഹെമറോയിഡ്.. നമ്മളെല്ലാവരും വെരിക്കോസ് വെയിൻ എന്നുള്ള ഒരു അസുഖത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും.. അതായത് നമ്മുടെ കാലുകളിലെ ഞരമ്പുകൾ തടിച്ച ചുരുണ്ട് വരുന്ന ഒരു അവസ്ഥയാണ് ഇത്.. ഇതുപോലെ തന്നെയാണ് നമ്മുടെ മലാശയത്തിന്റെ അല്ലെങ്കിൽ മലദ്വാരത്തിന്റെ ഭാഗത്ത് അവിടെയുള്ള രക്തക്കുഴലുകൾ തടിച്ചുവരുന്ന ഒരു കണ്ടീഷനാണ്.
ഈ പറയുന്ന പൈൽസ് എന്നു പറയുന്നത്.. പ്രധാനമായിട്ടും രണ്ട് തരത്തിലാണ് പൈൽസ് എന്നുള്ള അസുഖം ഉള്ളത്.. അതായത് ഒന്നാമത് ആയിട്ട് ഇൻറ്റേണൽ ഹെമറോയിഡ് ഉണ്ട്.. അതായത് മലദ്വാരത്തിന്റെ അകത്ത് ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് ഇത്. അതുപോലെ തന്നെ രണ്ടാമത് ആയിട്ട് എക്സ്റ്റേണൽ ഹെമറോയിഡ് ഉണ്ട്.. ഇത് പുറമേ കാണുന്ന ഒരു അസുഖമാണ്.. ഇതിനെ നമ്മൾ മൂലക്കുരു എന്ന് പറയുമെങ്കിലും ശരിക്കും പറഞ്ഞാൽ.
ഇത് ആ ഭാഗങ്ങളിൽ ഞരമ്പ് ചുരുളുന്ന ഒരു അല്ലെങ്കിൽ തടിക്കുന്ന ഒരു അവസ്ഥയാണ്.. ഇതിനെ പൊതുവേ നാല് സ്റ്റേജുകൾ ആക്കി തിരിച്ചിട്ടുണ്ട്.. എത്രത്തോളം ഇതിൻറെ കോംപ്ലിക്കേഷൻ കൂടുന്നുണ്ടോ അതിനനുസരിച്ച് ഇതിൻറെ ഗ്രേഡുകളും കൂടിക്കൊണ്ടിരിക്കും.. ഇതിൻറെ ഗ്രേഡ് ഫോർ എന്നു പറയുന്നത് സർജറി ചെയ്യേണ്ട വളരെ കോംപ്ലിക്കേഷൻ ആയിട്ടുള്ള ഒരു കണ്ടീഷനാണ്.. എന്നാൽ ആദ്യത്തെ മൂന്ന് കണ്ടീഷൻ എന്ന് പറയുന്നത് മരുന്നുകൾ കഴിച്ചിട്ട് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. ഈ ഒരു അസുഖം ആദ്യമേ തന്നെ ശ്രദ്ധിച്ചാൽ പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയുന്നത് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….