നിധി ആഗ്രഹിച്ചതുപോലെ തന്നെ ഇന്ത്യയിലെ തന്നെ ഫേമസ് ആയിട്ടുള്ള ഡിസൈനറുടെ കീഴിൽ അവൾക്ക് വർക്ക് ചെയ്യാം.. രഞ്ജൻ ആ പേപ്പറുകൾ എനിക്കു നേരെ നീട്ടി.. ഞാൻ വിശ്വസിക്കാൻ കഴിയാതെ നോക്കി.. ജീവിതത്തിലെ വലിയൊരു ആഗ്രഹം സ്വപ്നം പോലെ കാണാൻ കഴിയാത്ത ഒരു അവസരം.. അഞ്ചുമാസം മുൻപ് ആയിരുന്നെങ്കിൽ ഈ വീട് തുള്ളി ചാടി ഞാൻ തിരിച്ചു വെച്ചേനെ.. രഞ്ജന്റെ മുഖത്തുള്ള ഭാവം അറിയാൻ ആയിരുന്നു എൻറെ കണ്ണുകൾക്ക് ഉണ്ടായിരുന്ന തിടുക്കം..
പക്ഷേ അയാൾ സമർത്ഥമായി അയാളുടെ മുഖം മഴയിലേക്ക് തിരിച്ചു.. മുംബൈയിലേക്കുള്ള ടിക്കറ്റ് അതിന്റെ കൂടെയുണ്ട്.. നാളെ ഈവനിംഗ് ഫ്ലൈറ്റ് ആണ് അതും കൂടി പറഞ്ഞു.. രഞ്ജൻ നിങ്ങളുടെ പ്ലാൻ എന്താണ്.. തീരുമാനിച്ചിട്ടില്ല ഞാനും ഇവിടം വിടും.. ഇടയ്ക്ക് വരും.. വരണം .. ഓർമ്മകൾ ഇനിമുതൽ ഇവിടെയാണല്ലോ.. ശബ്ദം വല്ലതെ നേർത്തിരുന്നു.. പതിയെ ഒന്നു മൂളി.. തൊടിയിൽ ഉണ്ടായിരുന്ന അമ്മയുടെ കത്തിച്ച അവശിഷ്ടങ്ങളിലായിരുന്നു.
രണ്ടുപേരുടെയും കണ്ണുകൾ.. ആറുമാസം മുൻപയിരുന്നു രഞ്ജനെ ഞാൻ കാണുന്നത്.. അലീനയുടെ കൂടെ സാഹിത്യ അക്കാദമി ലൈബ്രറിയിൽ കൂടെ പോയതായിരുന്നു.. പതിവുപോലെ ആരെയും അടുത്ത കാണാതിരുന്നപ്പോൾ ആരോ പറഞ്ഞു കേട്ടു യുവ സാഹിത്യകാരൻ ശ്രീ രഞ്ജന്റെ പ്രസംഗം അകത്തു നടക്കുന്നുണ്ട് എന്നുള്ളത്.. അവളുടെ നിർബന്ധത്തിനു വഴങ്ങിയാണ് തിങ്ങി കൂടിയ ആൾക്കൂട്ടത്തിന്റെ ഇടയിൽ ഞങ്ങളും അത് കേൾക്കാനായി ഇരുന്നത്..
കുളിയും നനയും ഒന്നുമില്ലാത്ത ഒരു രൂപത്തെയാണ് പ്രതീക്ഷിച്ചത് എങ്കിലും ഒരു യുവകോമളനായ ചെറുപ്പക്കാരനെയാണ് കാണാൻ കഴിഞ്ഞത്.. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ എനിക്ക് മടുത്തിരുന്നു.. എന്തോന്നടെ ഇത്? എനിക്ക് ഒരു കുന്തവും മനസ്സിലാകുന്നില്ല.. ബോറടിച്ച് ഞാൻ ചാവും.. എനിക്ക് ഒന്നും മനസ്സിലായിട്ടില്ല എന്തെങ്കിലും മനസ്സിലായതുപോലെ നിൽക്ക്.. കാണുന്ന ആളുകൾ നമുക്ക് കുറച്ചു വിവരം ഉണ്ടെന്നു ധരിച്ചോട്ടെ അവൾ എന്റെ ചെവിയിൽ പതിയെ പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….