ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ പാദങ്ങളിൽ പ്രത്യേകിച്ച് ഈ മഴക്കാല സമയങ്ങളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് തൊലി ഒക്കെ പൊളിഞ്ഞു വരുന്ന കണ്ടീഷൻ.. അതുപോലെതന്നെ ഭൂരിഭാഗം ആളുകളിലും ഫങ്കൽ ഇൻഫെക്ഷൻ കാണാറുണ്ട്.. അതുപോലെ ആ ഭാഗങ്ങളിൽ കളർ വ്യത്യാസം വരാറുണ്ട്.. പലർക്കും ഇത്തരം ഒരു ബുദ്ധിമുട്ടു കാരണം തന്നെ കാൽപാദം ചിലപ്പോൾ ഊന്നാൻ പോലും കഴിയാറില്ല..
ചിലപ്പോൾ നടക്കുമ്പോൾ പോലും കാലിന്റെ അടിഭാഗം വല്ലാതെ വേദനിക്കാറുണ്ട്.. ഇത്തരം ഇൻഫെക്ഷൻ കൊണ്ട് തന്നെ കാൽപാദങ്ങൾ മുഴുവൻ ചിലപ്പോൾ ഒരു റെഡ് കളർ ആയി മാറും അല്ലെങ്കിൽ തൊലിയൊക്കെ വളരെ ഡ്രൈ ആയിട്ട് പൊടിഞ്ഞു പൊടിഞ്ഞ് സിൽവർ കളർ ആയിട്ട് പോകാറുണ്ട്.. അതുപോലെതന്നെ ചില ആളുകളിൽ കാലുകളിൽ നല്ലപോലെ ചൊറിച്ചിലാണ് അതുപോലെതന്നെ വിരലുകൾക്കിടയിൽ ഒക്കെ ഇതുപോലെ മഴക്കാലങ്ങളായാൽ ഇൻഫെക്ഷൻ വരാറുണ്ട്..
അതുമാത്രമല്ല നഖങ്ങളിൽ പോലും ഇത് ബാധിക്കാറുണ്ട്.. പലർക്കും കാലുകളിൽ ഇത്തരം ബുദ്ധിമുട്ടുകളെ വരുമ്പോൾ നടക്കാൻ പോലും കഴിയാറില്ല വളരെ അസഹനീയമായ വേദന ആയിരിക്കും.. ഇതൊക്കെ കൊണ്ടുതന്നെ നമ്മുടെ നഖങ്ങളൊക്കെ പൊട്ടി പൊട്ടി പോകാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ കാൽപാദങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നുപറയുന്നത് ആളുകളെ കൂടുതലും ബുദ്ധിമുട്ടിക്കാറുള്ള ഒന്ന് തന്നെയാണ്.. പലപ്പോഴും.
ആളുകൾ കാലുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മെഡിക്കൽ ഷോപ്പുകളിലെ പലതരം മരുന്നുകളെയാണ് ആശ്രയിക്കാറുള്ളത്.. കൂടുതൽ ആളുകളും അവരുടെ കാൽപാദങ്ങളെ നല്ലപോലെ ശ്രദ്ധിക്കാറുള്ളവർ തന്നെയാണ്.. നഖങ്ങളൊക്കെ വെട്ടി ക്ലീനായി സൂക്ഷിച്ചാൽ പോലും പല ആളുകൾക്കും ഇത്തരം പ്രശ്നങ്ങൾ വരുന്നു എന്നുള്ളതാണ് അതിനു പിന്നിലെ ഒരു പ്രധാന പ്രശ്നം.. അപ്പോൾ നമ്മൾ ഇത്രയൊക്കെ നമ്മുടെ കാൽപാദങ്ങൾ ശ്രദ്ധിച്ചിട്ടും എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ നമ്മളെ ബാധിക്കുന്നത് എന്താണ് ഇതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….