ദൈന്യത്തോടെ നോക്കി സുലുമോൾ.. പ്രതീക്ഷയോടെ പിന്നീട് രവിയേയും.. ഇതെന്താ പെട്ടെന്ന് ഒരു ബിരിയാണി കൊതി.. അത് ആയിഷയുടെ ഇത്തയുടെ നിക്കാഹ് ആയിരുന്നു രണ്ടുദിവസം മുന്നേ.. അതിന്റെ ബിരിയാണി അവൾ ക്ലാസിലേക്ക് കൊണ്ടുവന്നിരുന്നു.. എന്ത് രസമാണ് അമ്മേ.. നമ്മുടെ ചോറ് പോലെയല്ല.. അതുമാത്രമല്ല അമ്മയെ ആ ചോറിൽ നിറയെ ഇറച്ചിക്കറിയാണ്.. അത് പറയുമ്പോൾ അവളുടെ നാവിൽ വെള്ളം ഊറി.. അത് ദേവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
അവളുടെ ബെഞ്ചിന് മാത്രമായിട്ടാണ് കൊണ്ടുവന്നത്.. ഞാൻ ഒരുപാട് നേരം നോക്കി നിന്നു. എന്നിട്ട്.. എന്നിട്ട് ഒന്നുമില്ല അത് പറയുമ്പോൾ അവളുടെ മുഖം കൂടുതൽ വാടിയിരുന്നു.. ഒരുപാട് കെഞ്ചിയപ്പോൾ അവൾ ഇത്തിരി വെച്ച് നീട്ടി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.. കൂടുതൽ നിഷ്കളങ്കതയോട് കൂടി അവൾ അത് പറഞ്ഞപ്പോൾ ദേവിയുടെ നെഞ്ച് കത്തി.. ഇന്ന് അമ്മയുടെ ഓഫീസിൽ ഒരു പാർട്ടിയുണ്ട്.. അതുകൊണ്ട് അവിടെനിന്ന് ഭക്ഷണം കൊണ്ടുവരാൻ കഴിയുമോ.
എന്ന് ഞാൻ നോക്കട്ടെ.. തൽക്കാലം എൻറെ മോള് ഈ ഭക്ഷണം കഴിച്ച് സ്കൂളിലേക്ക് പൊക്കോളു.. അമ്മ അത് പറഞ്ഞത് കേട്ട് മനസ്സില്ല മനസ്സോടുകൂടി അവൾ തലയാട്ടിക്കൊണ്ട് പടി ഇറങ്ങിപ്പോയി.. അവൾ സങ്കടത്തോട് കഴിച്ച പ്ലേറ്റ് ഉള്ളിലേക്ക് കൊണ്ടുപോയി.. ഇനി ഇന്ന് ശമ്പളം കിട്ടിയില്ലെങ്കിൽ സുലു മോൾക്ക് വൈകിട്ട് വന്നാൽ കഴിക്കാൻ ഇതു തന്നെ ഉള്ളൂ.. നിറഞ്ഞുവന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവർ ജോലി സ്ഥലത്തേക്ക് പോകാൻ ഒരുങ്ങി..
ആ വലിയ വീടിനു മുന്നിലുള്ള ഇരുമ്പ് ഗേറ്റ് പതിയെ തുറന്നുകൊണ്ട് ദേവി ഉള്ളിലേക്ക് കയറി.. ഇതാണ് സുലു മോളുടെ അമ്മയുടെ ഓഫീസ്.. പഠിപ്പും വിവരവുമില്ലാത്ത അവളുടെ അമ്മയ്ക്ക് ഒരു ഓഫീസിൽ ജോലി ചെയ്യാൻ മാത്രമുള്ള യോഗ്യത ഇല്ല എന്ന് ആ 10 വയസ്സ് കാര്യം മനസ്സിലാക്കേണ്ട എന്ന് അമ്മ കരുതി.. ഇന്ന് താമസിച്ചല്ലോ ദേവി.. നിൻറെ കൊച്ചമ്മ അവിടെ ഉറഞ്ഞു തുള്ളുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….