കേൾവിക്കുറവ് ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കേൾവിക്കുറവ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ചെവിയാണ് കേൾവിയുടെ ഒരു അവയവം എന്നു പറയുന്നത്.. ഈ ചെവിയുടെ പല ഭാഗങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണം നമുക്ക് കേൾവിക്കുറവ് അനുഭവപ്പെടാറുണ്ട്.. അപ്പോൾ ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് ചെവി എന്ന അവയവത്തെ കുറിച്ചാണ്..

നമ്മൾ കാണുന്ന ഈ പുറമേയുള്ള ഭാഗം മാത്രമല്ല ചെവിയുടെ അകത്തും ഒരുപാട് ഭാഗങ്ങൾ അടങ്ങിയിട്ടുണ്ട്.. അപ്പോൾ നമ്മുടെ ചെവിയെ മൂന്നായിട്ട് നമുക്ക് തരം തിരിക്കാം.. ഒന്നാമതായിട്ട് ബാഹ്യകർണം.. രണ്ടാമതായിട്ട് മധ്യകർണം.. മൂന്നാമതായിട്ട് ആന്തരിക കർണം.. ഈ മൂന്ന് ഭാഗങ്ങളിലും പല കാരണങ്ങൾ കൊണ്ട് കേൾവിക്കുറവ് വരാം.. ഏറ്റവും കോമൺ ആയിട്ട് കേൾവിക്കുറവ് ഉണ്ടാകുന്നതിനുള്ള ഒരു കാരണം എന്നുപറയുന്നത് ചെവി കായം അതായത്.

നമ്മുടെ ചെവിയിൽ ഉണ്ടാകുന്ന വാക്സ് ആണ്.. ഈ വാക്സ് നമ്മുടെ ചെവിയുടെ ഉള്ളിൽ ബാഹ്യകർണ്ണത്തിൽ ഇയർ കനാൽ എന്ന് പറയുന്ന ഭാഗത്ത് ഉണ്ടാകുന്ന ഒരു അഴുക്ക് ആണ്.. നമ്മുക്ക് അതിനെ പൂർണ്ണമായിട്ടും അഴുക്ക് എന്ന് പറയാൻ പറ്റില്ല കാരണം നമ്മുടെ ചെവിയുടെ കേൾവിക്ക് സഹായിക്കുന്ന ഒരു ഘടകം കൂടിയാണ് ഈ പറയുന്ന വാക്സ്.. അപ്പോൾ ഇത്തരത്തിൽ പറയുമ്പോൾ പലരും ചോദിക്കാം അതിനെ നമ്മൾ എടുത്തു കളയേണ്ട ആവശ്യം ഉണ്ടോ എന്നുള്ളത്..

ശരിക്കും പറഞ്ഞാൽ ഇങ്ങനെ ഉണ്ടാകുന്ന വാക്സ് നമ്മുടെ ചെവിയുടെ പല ആവശ്യങ്ങൾക്കും വേണ്ട ഒരു ഘടകം തന്നെയാണ്.. നമ്മൾ അത് എടുക്കാൻ വേണ്ടിയിട്ട് പലതരം ഇയർ ബഡ്സ് ഒക്കെ ഉപയോഗിക്കാറുണ്ട്.. ഇത്തരം സാധനങ്ങൾ ഉപയോഗിക്കുമ്പോൾ നമ്മൾ അത് പുറത്തേക്ക് എടുക്കുന്നതിനേക്കാളും അത് ഉള്ളിലേക്ക് പോവാനുള്ള ചാൻസ് വളരെയധികം കൂടുതലാണ്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *