ഇതാണ് പ്രണയം ഇതു മാത്രമാണ് പ്രണയം.. പ്രണയം എന്നുള്ളത് ഇന്ന് തികച്ചും അലങ്കാരമോ അല്ലെങ്കിൽ ഒരു നേരമ്പോക്ക് ആയി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ദൈവത്തെപ്പോലും തോൽപ്പിച്ചു കളഞ്ഞ ഒരു പ്രണയകഥ.. കൗമാരം മുതൽ വാർദ്ധക്യം വരെ നിരവധി പ്രണയങ്ങളിലൂടെ കടന്നു പോകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും.. ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ് പിണങ്ങി പുതിയ കാമുകനെയും.
അതുപോലെ പുതിയ കാമുകിയെയും കണ്ടെത്തുന്ന തലമുറയാണ് ഇപ്പോൾ നമ്മുടേത്.. ബഹുഭൂരിപക്ഷം പ്രണയങ്ങളും സെക്സിൽ അവസാനിക്കുകയും സെക്സ് പിന്നീട് പ്രണയത്തെ അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നമ്മൾ കാണാറുള്ളത്.. ശരീരം തമ്മിൽ പ്രണയിക്കുമ്പോൾ ആ പ്രണയം സെക്സിൽ അവസാനിക്കുകയും എന്നാൽ മനസ്സുകൾ തമ്മിൽ പ്രണയിക്കുമ്പോൾ അത് ഇഷ്ടത്തിൽ ചെന്ന് എത്തുകയും ചെയ്യുന്നു..
അങ്ങനെ ഇഷ്ടത്തിൽ ചെന്നെത്തി പിന്നീട് അത്ഭുതമായി മാറിയ സുധാകരൻ മാഷിന്റെയും ഷിലിനയുടെയും പ്രണയം.. 1999 വർഷത്തിൽ ഇൻ്റർ സോൺ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കവിതയുടെ രചയിതാവിനെ തേടിയുള്ള ശിൽനയുടെ അന്വേഷണം ചെന്ന് എത്തിയത് പയ്യന്നൂർ കോളേജിലെ വിദ്യാർത്ഥിയായ സുധാകരൻ എന്നുള്ള വ്യക്തിയിലാണ്.. സുധാകരനെ കിട്ടുമോ എന്ന് പോലും അറിയാതെ പയ്യന്നൂർ കോളേജിലേക്ക് അവൾ അയച്ച ആദ്യ കത്തിൽ ആരംഭിച്ച സൗഹൃദം വളരെ വളർന്നു.. വളർന്നു എന്നു പറഞ്ഞാൽ ഭൂമിയോളം അല്ലെങ്കിൽ ദൈവത്തോളം വളർന്നു..
അത് പിന്നീട് ഒരുപാട് സന്തോഷങ്ങളുടെയും നൊമ്പരങ്ങളുടെയും ജീവിത കാഴ്ചകളിലേക്ക് വഴി തുറന്നു.. പരസ്പരം കണ്ടിട്ടില്ലെങ്കിലും കത്തുകളിലൂടെയുള്ള സുധാകരന്റെ സ്നേഹവും കരുതലും പിന്നീട് അവളെ സുധാകരനോടുള്ള പ്രണയത്തിലേക്ക് എത്തിച്ചു.. 2005 വർഷത്തിലാണ് അവർ പരസ്പരം കാണുന്നത്.. അതും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച്.. ആ തിരക്കുകൾക്കിടയിൽ അയാളെ കണ്ടെത്താൻ അവളെ സഹായിച്ചത് വർഷങ്ങൾക്ക് മുൻപ് പേപ്പറിൽ വന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…