ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ കരൾ രോഗം ഉള്ള ആളുകളെ നിങ്ങൾ കണ്ടാൽ മനസ്സിലാകും കാരണം അവർക്ക് യാതൊരുവിധ ലക്ഷണങ്ങളും ചിലപ്പോൾ കാണാറില്ല പക്ഷേ അമിതമായി കുറച്ച് വണ്ണം ഉണ്ടാവും അതുപോലെ തന്നെ ഡയബറ്റീസ് പോലുള്ള അസുഖങ്ങളും അവരിൽ കണ്ടുവരാറുണ്ട്.. മാത്രമല്ല ചിലപ്പോൾ കൊളസ്ട്രോള് അല്ലെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങൾ.
അങ്ങനെ എന്തെങ്കിലും ഒക്കെ കണ്ടു വരാറുണ്ട്.. പക്ഷേ അവരുടെ കരളിൻറെ ആരോഗ്യസ്ഥിതി മാത്രം അവർ അറിയാതെ.. എന്നാൽ കുറച്ച് കാലങ്ങൾ കഴിയുമ്പോൾ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒക്കെ ആയിരിക്കും ചിലപ്പോൾ രക്തം ഛർദിക്കുന്ന രീതിയിലുള്ള ലക്ഷണങ്ങളൊക്കെ കണ്ടുവരുന്നത്.. അപ്പോഴേക്കും നമ്മൾ ഒരു ഡോക്ടറുടെ സഹായം തേടി അതിന് വേണ്ട പരിശോധനകൾ ഒക്കെ നടത്തുന്നത്.. ആ ഒരു നിമിഷത്തിൽ ആയിരിക്കും നമ്മൾ അറിയുന്നത് നമുക്ക് കരൾ സംബന്ധമായി രോഗങ്ങൾ ഉണ്ട് അല്ലെങ്കിൽ കരൾ ഒരു 90% ത്തോളം പണിമുടക്കി കഴിഞ്ഞു എന്നുള്ളതൊക്കെ..
പൊതുവേ കരൾ രോഗം വരുന്നത് പറഞ്ഞു കേട്ടിട്ടുള്ളത് പല ദുശീലങ്ങളും ഉള്ള ആളുകളിലാണ് ഉദാഹരണമായിട്ട് മദ്യപാനശീലം അല്ലെങ്കിൽ പുകവലി ശീലം ഒക്കെയുള്ള ആളുകളിലാണ് ഇത്തരത്തിൽ കരൾ രോഗങ്ങൾ കണ്ടുവരുന്നത് എന്നുള്ളതാണ്.. പക്ഷേ വാസ്തവം എന്താണെന്ന് വെച്ചാൽ ഇന്ന് കാലത്ത് ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആളുകളിൽ പോലും ഈ ഒരു കരൾ രോഗങ്ങൾ കണ്ടുവരുന്നു എന്നുള്ളതാണ്.. പലരും ഹോസ്പിറ്റലിൽ ഇത്തരം കരൾ രോഗമായിട്ട് കാണിക്കാൻ വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ എനിക്ക് യാതൊരു വിധ ദുശീലങ്ങളും ഇല്ല ഞാൻ പൊതുവേ മദ്യം കഴിക്കാറില്ല.
അതുപോലെതന്നെ ഭക്ഷണം കാര്യങ്ങൾ എല്ലാം കൺട്രോൾ ചെയ്ത് നല്ലത് മാത്രമേ കഴിക്കാറുള്ളൂ എന്നിട്ട് പോലും എനിക്ക് എന്തുകൊണ്ടാണ് ഈ കരൾ രോഗം വന്നത് എന്നൊക്കെ പലരും എന്നോട് ചോദിക്കാറുണ്ട്.. അപ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ കരൾ രോഗം വരുന്നതിന്റെ തുടക്ക ലക്ഷണം അല്ലെങ്കിൽ ആദ്യത്തെ ഒരു സ്റ്റേജ് എന്ന് പറയുന്നത് ഫാറ്റി ലിവർ എന്നുള്ള ഒരു പ്രശ്നം തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….