ഞായറാഴ്ച ആയതുകൊണ്ട് തന്നെ അവധിയാണ്.. അവധി ദിവസമായത് കൊണ്ട് തന്നെ കുറച്ചുസമയം ഉറങ്ങാം എന്ന് കരുതി കിടക്കുമ്പോഴാണ് ശ്യാമേ എന്നുള്ള നീട്ടി വിളി കേട്ടത്.. ആരാണ് ഇതിപ്പോൾ എന്നെ വിളിക്കുന്നത് എന്നുള്ള ചിന്തയിലാണ് എഴുന്നേറ്റ് വാതിൽ തുറന്നത്.. അപ്പോഴാണ് കണ്ടത് മുറ്റത്ത് നിൽക്കുന്ന വെള്ള ഷർട്ടും മുണ്ടും ധരിച്ച ആളെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ ഒന്നു ഞെട്ടിപ്പോയി.. കാരണം അത് മനോഹരെട്ടൻ ആണോ എന്ന് കരുതിയിട്ട്..
ഇതിനുമുമ്പ് ഞാൻ മനോഹരേട്ടനെ ഇങ്ങനെ വെള്ളമുണ്ടും ഷർട്ടും ഒക്കെ ധരിച്ച് കണ്ടിട്ടേയില്ല.. എപ്പോഴും മനോഹരേട്ടന്റെ വേഷം എന്നു പറയുന്നത് ഒരു നരച്ച മുണ്ടും ഷർട്ടും മാത്രമായിരുന്നു.. എന്നാൽ അതൊന്നുമല്ല എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് അദ്ദേഹം ശ്യാമേ എന്ന് എൻറെ പേര് വിളിച്ചപ്പോഴാണ്.. മനോഹരേട്ടൻ എൻറെ അയൽപക്കത്താണ് താമസിക്കുന്നത് എങ്കിൽപോലും ഞങ്ങൾ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല എപ്പോഴും.
കാണുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കും എന്നല്ലാതെ കൂടുതൽ അടുപ്പം ഒന്നുമില്ല.. പെട്ടെന്നാണ് മനോഹരേട്ടൻ എന്നോട് ചോദിച്ചത് നിനക്ക് പറ്റുമെങ്കിൽ എൻറെ കൂടെ ഒരു ഓട്ടം വരുമോ.. എപ്പോഴും നൽകാറുള്ള ഒരു പുഞ്ചിരിയോടുകൂടി അദ്ദേഹം വളരെ പതിഞ്ഞ സ്വരത്തിൽ അത് ചോദിച്ചപ്പോൾ ആണ് ഞാൻ എന്റെ ചിന്തകളിൽ നിന്ന് ഉണർന്നത്.. ഇന്ന് എനിക്കൊരു കല്യാണം ഉണ്ട്.. ഞായറാഴ്ച ആയതുകൊണ്ടാണെന്ന് തോന്നുന്നു. ഞാൻ ഒരുപാട് സമയം ബസ്റ്റോപ്പിൽ നിന്ന് പക്ഷേ ഒരു ബസ് പോലും വന്നില്ല..
എനിക്കറിയാം നിനക്ക് ഇന്ന് അവധി ദിവസമായത് കൊണ്ട് തന്നെ നീ പതുക്കെ ഉറങ്ങി എഴുന്നേൽക്കാറുള്ളൂ എന്ന കാര്യം അതുകൊണ്ടുതന്നെ നിന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആദ്യം മറ്റു പല വണ്ടികളെ എല്ലാം വിളിച്ചു നോക്കി പക്ഷേ ഞായറാഴ്ച ആയതുകൊണ്ട് തന്നെ ആർക്കും ഇത്രയും ദൂരം വരാൻ താല്പര്യമില്ല.. അതു പറഞ്ഞുകൊണ്ട് അദ്ദേഹം കൂടുതൽ പ്രതീക്ഷയോടും ദയനീയതയോട് കൂടി എന്നെ നോക്കി.. അത് പറഞ്ഞു കഴിഞ്ഞതും ഞാൻ പറഞ്ഞു അതിനെന്താ ചേട്ടാ ഞാൻ വരാം.. അത് കേട്ടതും അദ്ദേഹത്തിന്റെ മുഖത്ത് ഒരു ആശ്വാസവും പുഞ്ചിരിയും വിടർന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….