വരണ്ടുണങ്ങിയ ചർമ്മങ്ങൾ ഉണ്ടാകുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് അവനവൻറെ സൗന്ദര്യത്തിൽ ഉള്ള വിശ്വാസം എന്ന് പറയുന്നത്.. എൻറെ സൗന്ദര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒരു അഭംഗി എനിക്ക് ഉണ്ട് എന്ന് തോന്നിയാൽ ഒരുപക്ഷേ എനിക്ക് എന്റെ മേലുള്ള കോൺഫിഡൻസ്.

അല്ലെങ്കിൽ വിശ്വാസം കുറഞ്ഞു വരികയാണ് ചെയ്യുന്നത്.. ഉദാഹരണത്തിന് മുഖത്ത് ഒരു മുഖക്കുരു വരുമ്പോഴും അല്ലെങ്കിൽ ചെറിയ ചെറിയ പാടുകൾ ഉണ്ടാകുമ്പോഴും അല്ലെങ്കിൽ മറ്റുള്ളവർ കാണുന്ന രീതിയിൽ ത്വക്കിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ഒക്കെ പലരെയും ഒരു അപകർഷതാബോധം സ്വാധീനിക്കാറുണ്ട്.. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് വരണ്ട ചർമം എങ്ങനെയാണ് ഉണ്ടാവുന്നത് എന്നും ഈ വരണ്ട ചർമ്മങ്ങളെ നമുക്ക് എങ്ങനെ മറക്കാൻ സാധിക്കും.

തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ്.. വരണ്ട ചർമം എന്നുള്ള പ്രശ്നം ഉണ്ടാകാൻ ഒരുപാട് കാരണങ്ങളുണ്ട്.. ഒന്നുകിൽ അത് ശരീരത്തിൻറെ അകത്തുള്ള കാരണങ്ങൾ ആവാം അല്ലെങ്കിൽ നമ്മുടെ ചുറ്റുപാടുമുള്ള കാരണങ്ങൾ വരെ ആവാം.. ശരീരത്തിന്റെ അകത്തുള്ള കാരണങ്ങൾ ഒന്നുകിൽ ഹൈഡ്രേഷൻ കുറയുക അതായത് ജലാംശം കുറയുക എന്നൊക്കെ പൊതുവേ പറയാറുണ്ട്.. അതുപോലെ തന്നെ ശരീരത്തിലെ ഹോർമോണുകളിൽ വരുന്ന വ്യത്യാസങ്ങൾ നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥകൾക്ക്.

ഉള്ളിൽ വരുന്ന വ്യത്യാസങ്ങൾ ഇതെല്ലാം തന്നെ നമ്മുടെ ചർമ്മത്തെ സ്വാധീനിക്കാറുണ്ട്.. ഇനി പുറമേ നിന്നുള്ള ഘടകങ്ങളാണ് എങ്കിൽ അൾട്രാവയലറ്റ് രശ്മികൾ അല്ലെങ്കിൽ നമ്മുടെ ചുറ്റുമുള്ള രാസപദാർത്ഥങ്ങൾ അല്ലെങ്കിൽ കെമിക്കലുകളുടെ സ്വാധീനം ഇതൊക്കെ നമ്മുടെ ചർമ്മത്തെ ബാധിക്കുന്ന ഘടകങ്ങൾ തന്നെയാണ്.. പൊതുവെ നമ്മൾ കേട്ടിട്ടുള്ളത് നമ്മുടെ ചർമം ഇത്തരത്തിൽ വരുന്നു പോകുമ്പോൾ അത് ഹൈഡ്രേഷൻ കുറവ് ഉള്ളതുകൊണ്ടാണ് അതുകൊണ്ടുതന്നെ ധാരാളം വെള്ളം കുടിക്കണം എന്നൊക്കെയാണ് പൊതുവേ കേട്ടിട്ടുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *