ഈ ജോലിയും കൂലിയും ഇല്ലാത്തവന്റെ കൂടെ നീ ഇനി എത്രനാൾ ജീവിച്ചാല.. ഒരു പെൺകുട്ടിയാണ് നിനക്ക് വളർന്നുവരുന്നത് അത് നീ മറക്കണ്ട.. ഒരുപാട് ചെലവുകളും കാര്യങ്ങളുമൊക്കെ ഇനി നടക്കാൻ ഉണ്ട്.. എന്നും ഇങ്ങനെ അചി വീട്ടിൽ ഇരുന്ന് തിന്നും ഉറങ്ങിയും കഴിയുന്നത് ഇനി നടക്കില്ല എന്ന് അവനോട് പറയു.. അന്നും ജോലി അന്വേഷിച്ചു പോയി നിരാശയോടെ തിരികെ മടങ്ങി വരുമ്പോഴാണ് വീടിനുള്ളിൽ നിന്ന് അമ്മായമ്മയുടെ ശബ്ദം കേട്ടത്..
അത് കേട്ടപ്പോൾ വീടിനുള്ളിലേക്ക് കയറണോ അതോ വേണ്ടയോ എന്ന് ചിന്തിച്ചു.. അല്പസമയം കഴിഞ്ഞ് അവളുടെ ഭാഗത്തുനിന്ന് ഒരു വാക്കുപോലും കേൾക്കാതെ വന്നപ്പോൾ ആണ് ഞാൻ ആ വെയിലത്ത് തിരികെ നടന്നത്.. പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് മുഖത്തെ വിയർപ്പ് തുടയ്ക്കുമ്പോൾ രണ്ടുതുള്ളി കണ്ണുനീർ കൂടി അതിൽ പടർന്നിരുന്നു.. ഒറ്റ മോളാണ് വീട്ടുകാർ ലാളിച്ചു വളർത്തിയതാണ്.. അതുകൊണ്ടുതന്നെ.
അതിന്റേതായ പിടിവാശികൾ ഒക്കെ അവൾക്ക് കാണും അതുപോലെ അവളുടെ വീട്ടുകാർക്കും.. അതുകൊണ്ടുതന്നെ നല്ലപോലെ ആലോചിച്ചിട്ട് മതി ഇങ്ങനെ ഒരു ബന്ധം.. വീണയുടെ ആലോചന വന്നപ്പോൾ വീട്ടുകാരും കൂട്ടുകാരും എല്ലാം അത് പറഞ്ഞുവെങ്കിലും വീണയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായതുകൊണ്ട് ഈ ബന്ധം മുന്നോട്ടു കൊണ്ടു പോകാമെന്ന് നിർബന്ധിച്ചത് ഞാൻ തന്നെ ആയിരുന്നു.. വീണയോട് കൂടുതൽ സംസാരിക്കുമ്പോഴും.
അടുത്ത ഇടപഴകുപോഴും ഒറ്റ മകൾ ആയതുകൊണ്ട് തന്നെ അതിന്റേതായ വാശിയോ അല്ലെങ്കിൽ നിർബന്ധമോ ഒന്നും ഉള്ളതായി എനിക്ക് തോന്നിയില്ല.. അവൾക്ക് എല്ലാവരോടും സ്നേഹം മാത്രമായിരുന്നു.. പതിയെ വീട്ടുകാർക്ക് അവളെ കുറിച്ച് ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ എല്ലാം അവൾ തന്നെ മാറ്റിയെടുത്തു.. വീട്ടിൽ അച്ഛനും അമ്മയും മാത്രമല്ലേ ഉള്ളൂ.. നമുക്ക് അങ്ങോട്ട് മാറിയിട്ട് ചേച്ചിയോടു ഈ വീട്ടിൽ താമസിക്കാൻ പറയാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….