ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് ഈ തണുപ്പുള്ള ഒരു കാലാവസ്ഥയിലെ പലപ്പോഴും പനി വരാറുണ്ട്.. അതിന്റെ കൂടെ തന്നെ ജലദോഷവും കഫക്കെട്ട് പോലുള്ള പ്രശ്നങ്ങളും നീർക്കെട്ടുകളും ഒക്കെ ഉണ്ടാകാറുണ്ട്.. കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ വന്നാൽ അത് മാറാതെ ഇരിക്കുകയും ജലദോഷം ഒക്കെ വർദ്ധിക്കുന്ന ഒരു പ്രശ്നം ഉണ്ട്.. ഇതിൻറെ കൂടെ തന്നെ തുമ്മൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
അതുപോലെ തൊണ്ട കൂടുതൽ വരളുന്നത് പോലെ അല്ലെങ്കിൽ തൊണ്ട കൂടുതൽ ഡ്രൈ ആകുന്നതുപോലെ തോന്നാറുണ്ട്.. ചില കുട്ടികൾക്ക് ആകട്ടെ സ്കൂളിൽ ഒരാഴ്ച പോയി കഴിഞ്ഞാൽ ഉടനെ പനി വരും അതുപോലെ ജലദോഷം മാറാതെ ഇരിക്കും.. എന്നാൽ ഒരാഴ്ച വീട്ടിലെ റസ്റ്റ് എടുക്കുകയാണെങ്കിൽ അത് പൂർണ്ണമായും മാറുന്നത് കാണാം എന്നാൽ പിന്നീട് സ്കൂളിലേക്ക് പോകുമ്പോൾ അത് തിരിച്ചു വരുന്നതും കാണാം.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.
ഇത്തരത്തിൽ തുടർച്ചയായി പനി വരുന്നത് അല്ലെങ്കിൽ കാഫക്കെട്ട് വരുന്നത് നമുക്ക് എങ്ങനെ മാനേജ് ചെയ്യാം എന്നുള്ളതിനെ കുറിച്ചാണ്.. ആദ്യം നമുക്ക് ഇത് എന്തുകൊണ്ടാണ് വരുന്നത് എന്ന് നോക്കാം.. പ്രധാനമായും നമുക്ക് ക്ലൈമറ്റ് ചേഞ്ച് ഉണ്ടാകുന്ന സമയത്ത് ഭൂരിഭാഗം ആളുകൾക്കും ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്.. അതായത് ചൂടുകാലത്ത് നിന്ന് പെട്ടെന്ന് തണുപ്പുകാലത്തിലേക്ക് മാറുമ്പോൾ എല്ലാവർക്കും ഇത്തരത്തിൽ സംഭവിക്കാറുണ്ട്.
ഇതൊരു ചെറിയ റീസൺ മാത്രമാണ്.. അതുപോലെതന്നെ ഇൻഫെക്ഷൻ ഉണ്ടാവുന്നത്.. ഒരു ഉദാഹരണമായി പറയുകയാണെങ്കിൽ കൊറോണ സമയത്തൊക്കെ നമ്മുടെ കുട്ടികളെയൊക്കെ അധികം പുറത്തേക്ക് വിടാറില്ലായിരുന്നു.. അവരെയെല്ലാം അകത്തുതന്നെ ഇട്ട് വളർത്തിയത് കാരണം പിന്നീട് ഒരു സുപ്രഭാതത്തിൽ അവർ പുറത്തേക്ക് പോകുമ്പോൾ അവരുടെ കൂടെയുള്ള മറ്റു കുട്ടികൾക്ക് ഇത്തരത്തിൽ ഇൻഫെക്ഷൻ അല്ലെങ്കിൽ അലർജി ഉണ്ടെങ്കിൽ അത് ഈ കുട്ടികൾക്ക് പെട്ടെന്ന് ബാധിക്കാൻ കാരണമാകുന്നു. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….