ഇത് കുറച്ചു ഓവറാണ് കണ്ണാ.. ഇതിനുമാത്രം അവൾ നിന്റെ ആരാണ്.. കൂട്ടുകാരിയോ അല്ലെങ്കിൽ കൂടെപ്പിറപ്പ് ആണോ അല്ലെങ്കിൽ ഭാര്യയാണോ അതൊക്കെ പോട്ടെ അയൽപക്കത്തുള്ള കുട്ടിയെങ്കിലും ആണോ ഒന്നുമല്ലല്ലോ പിന്നെ എന്തിനാണ് അവളുടെ കാര്യത്തിൽ നിനക്ക് ഇത്രയും ധെണ്ണം.. എവിടെനിന്നോ വന്ന് നിന്റെ വീട്ടിൽ കുറച്ചു ദിവസം താമസിച്ചു ഇപ്പോൾ തിരിച്ചുപോയി അത്രയല്ലേ ഉള്ളൂ.. അവൾ ഇപ്പോൾ നിങ്ങളെ ഒന്നും ഓർക്കുക പോലും ഉണ്ടാവില്ല..
അല്ലെങ്കിലും മാസം രണ്ട് കഴിഞ്ഞില്ലേ പോയിട്ട്.. ഇതുവരെയും ഒരു ഫോൺകോൾ എങ്കിലും ചെയ്യാൻ തോന്നിയോ അവൾക്ക്.. പോട്ടെ അഞ്ചുവർഷം സ്വന്തം മകളെപ്പോലെ സ്നേഹിച്ച നിൻറെ അമ്മയെ എങ്കിലും വിളിച്ചോ.. ഇല്ലല്ലോ അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അവളെല്ലാം മറന്നിട്ട് ഒരു പുതിയ ജീവിതം ആസ്വദിക്കാൻ തുടങ്ങിക്കാണും.. നീ ഇവിടെ ഇരുന്നു വെറുതെ ടെൻഷൻ അടിച്ചിട്ട് യാതൊരു കാര്യവുമില്ല.. ഹരി ഒന്ന് നിർത്തി അതിനു ശേഷം എന്നെ നോക്കി..
നിനക്ക് ഇവിടെ എസ്ഐ ആയിട്ട് പോസ്റ്റിംഗ് കിട്ടിയതിന്റെ സന്തോഷത്തിൽ രണ്ടെണ്ണം അടിക്കാൻ വേണ്ടിയാണ് ഈ രാത്രിയിൽ അമ്മയുടെ കണ്ണുവെട്ടിച്ച് ഞാൻ ഇവിടേക്ക് വന്നത്.. അപ്പോഴാണ് അവൻറെ ഒരു സെന്റി ഷോ.. ഒന്നില്ലെങ്കിലും ഏറ്റവും അർഹതയുള്ള ആള് തന്നെയല്ലേ അവളെ കൊണ്ടുപോയത്.. ഈ ഭൂമിയിൽ അവളെ സംരക്ഷിക്കാൻ ഏറ്റവും യോഗ്യൻ.. അവളുടെ അച്ഛൻറെ അനിയൻ തന്നെയല്ലേ പിന്നെ എന്താ പ്രശ്നം.. അവർ ഒരേ ചോര തന്നെയല്ലേ..
അതെല്ലാം മനസ്സിൽ നിന്ന് കളഞ്ഞിട്ട് ഇത് ഒറ്റ അടിക്ക് കുടിക്ക്.. ഒരെണ്ണം നിൻറെ അകത്തേക്ക് ചെന്നാൽ ഉള്ളിലുള്ള സകല പ്രശ്നങ്ങളും മാറും.. അവന്റെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി ചുണ്ടിന്റെ അടുത്തേക്ക് കൊണ്ടുവരുമ്പോഴും അവൻറെ മനസ്സിൽ ചിന്ത മുഴുവൻ അവളെക്കുറിച്ച് ആയിരുന്നു.. അഞ്ചുവർഷം മുൻപ് ഇടവപ്പാതി തകർത്തു പെയ്യുന്ന ഒരു വൈകുന്നേരത്തിലാണ് കണ്ടാൽ 15 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടെ കൈപിടിച്ചുകൊണ്ട് അച്ഛൻ വീട്ടിലേക്ക് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..