ഗർഭിണിയായ പെങ്ങളെ പ്രസവത്തിനു വേണ്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന അന്നേ ദിവസമാണ് തവിട്ടിൽ ചാരനിറം കലർന്ന നായയും വീട്ടിലെത്തിയത്.. പൊതുവേ മൃഗങ്ങളെ ഇഷ്ടമല്ലാത്ത ഉപ്പയും ഉമ്മയും എവിടുന്നോ കേറി വന്നൊരു തെരുവ് പട്ടി ആയിരുന്നിട്ടു കൂടി അതിനെ ആട്ടി അകറ്റുകയോ ഇറക്കിവിടുകയോ ചെയ്യാത്തത് കണ്ട് എനിക്ക് അത്ഭുതം തോന്നാതിരുന്നില്ല.. ഇത്ത വന്നതോടെ വീട് ശരിക്കും ഒരു വീടായി മാറി.. നിക്കാഹ് കഴിഞ്ഞ്.
അവൾ ഈ വീട് വിട്ടു പോയപ്പോൾ കെട്ടുപോയ സന്തോഷത്തിന്റെ വിളക്കുകൾ ഉന്തിയ വയറും തീർത്ത കാലുമായി ഓടിനടന്ന് തെളിയിക്കുന്നത് നോക്കിയിരുന്നു കണ്ണ് നിറഞ്ഞത് ഞാൻ പോലും അറിയാതെ ആയിരുന്നു.. അപ്പോൾ ഉള്ളിന്റെ ആഴങ്ങളിൽ നിന്ന് എവിടുന്നു ഒരു കുസൃതി കൊഞ്ചൽ എന്റെ കാതിൽ വന്ന അലച്ചു.. അടുക്കളയിൽ ഉമ്മ വറുത്ത് കോരിയ നെയ് മുറുക്കിന്റെ വാസന മൂക്ക് തുളച്ചപ്പോൾ ഇതുവരെ ഒരു തോട്ടികൊണ്ടുപോലും മാങ്ങ എടുത്തിട്ടില്ലാത്ത.
വാപ്പ തൊടിയിലെ മാവിൽ നിന്നും നിലം തൊടാത്ത നല്ല പുളിയുള്ള പച്ച മാങ്ങയുമായി കേറി വന്നപ്പോൾ ഇന്നേവരെ അവൾ ഈ വീട്ടിൽ ഉണ്ടെന്നും മൈൻഡ് പോലും ചെയ്യാതിരുന്ന ഈ ഞാൻ പോലും അവളുടെ ബെഡും കിടക്ക വിരിയും തട്ടിക്കുടഞ്ഞപ്പോൾ ഞാൻ ഓർക്കുകയായിരുന്നു ഒരു സ്ത്രീ ഗർഭം ധരിക്കുമ്പോൾ അവളോടൊപ്പം അവളുടെ കുടുംബവും ഗർഭം ധരിക്കുന്നു.. അവളുടെ ഇഷ്ടങ്ങളെല്ലാം തന്നെ മാറിയിരിക്കുന്നു..
പണ്ട് ഒരു പൊരിച്ച മീൻ ഞാൻ എടുത്തതിന് ഈ വീട് ഇളക്കി മറിച്ചവളാണ് അവൾ.. ഇന്ന് അവളുടെ പ്ലേറ്റിലെ പൊരിച്ച മീൻ ഒക്കെയും എനിക്ക് തന്നിട്ട് സ്നേഹത്തോടെ നെറുകയിൽ തലോടി യുടെ. കണ്ണ് നിറഞ്ഞത് ചിക്കന്റെ എരിവ് കൊണ്ടാണെന്ന് പറഞ്ഞു എങ്കിലും പറഞ്ഞത് കള്ളമാണ് എന്നുള്ളത് അവൾക്ക് മനസ്സിലായി അതുകൊണ്ടായിരിക്കും അവളുടെ കണ്ണു നിറഞ്ഞത്.. ഊണ് കഴിഞ്ഞ് വീടൊന്നു മയങ്ങിയപ്പോൾ ഞാൻ വടക്ക് പുറത്തേക്ക് വെറുതെ കാറ്റുകൊള്ളാൻ വേണ്ടി ഇറങ്ങി. അപ്പോഴാണ് ഉമ്മച്ചി നായക്ക് ചിക്കൻ കറിയും കൂട്ടി ചോറു കൊടുക്കുന്നത് കണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….