എന്നാൽ നമുക്ക് ഈ ബന്ധം വേർപെടുത്താം അല്ലേ മോളെ.. ഉപ്പയുടെ പതിഞ്ഞ ശബ്ദം എൻറെ കാതുകളിൽ പതിച്ചപ്പോൾ ഒന്ന് തിരിച്ചു മൂളുക അല്ലാതെ മറ്റൊന്നും പറയാൻ തിരിച്ചു വന്നില്ല.. തലയിലെ തട്ടത്തിൽ തൂങ്ങി ഒന്നര വയസ്സുള്ള മകൻ ഇഷാൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. ഞാൻ അവനെ എടുത്ത വേഗം എന്റെ നെഞ്ചോട് ചേർത്ത്. കഴിഞ്ഞു ഇന്നത്തോടെ എല്ലാം അവസാനിച്ചു.. ഇനി ആരും ചോദിക്കാൻ വരില്ലല്ലോ..
എന്താണ് നിന്റെ ഭർത്താവ് ഇതുവരെ വീട്ടിലേക്ക് വരാത്തത് എന്ന് ചോദിച്ചുകൊണ്ട്.. ഇനി ഈയൊരു കാര്യം അറിയാത്തതായിട്ട് എൻറെ ഒന്നര വയസ്സായ മകൻ മാത്രമേയുള്ളൂ.. മൂത്ത മകൾ ആയതുകൊണ്ട് ആവണം എന്റെ ഇഷ്ടങ്ങൾക്ക് ആരും എതിര് നിൽക്കാതെ എനിക്ക് അയാളെ തന്നെ വിവാഹം കഴിച്ചു തന്നത്.. കോളേജിൽ പോകുമ്പോഴൊക്കെ എന്നെ നോക്കി പുഞ്ചിരിച്ചു എൻറെ പുറകിൽ വന്ന ചെമ്പൻ നിറത്തിൽ കണ്ണുകളുള്ള ചുരുണ്ട മുടിയുള്ള അയാൾ..
ഞാൻ എപ്പോഴാണ് അയാളെ സ്നേഹിച്ചു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ലായിരുന്നു . മഴക്കാലത്ത് ചോർന്നു ഒലിക്കുന്ന വീട്ടിൽ താമസിക്കുന്നത് ഒന്നും അയാൾക്ക് പ്രശ്നമേ അല്ലായിരുന്നു.. അയാൾക്ക് സാമ്പത്തികവും ഒരു പ്രശ്നമല്ലായിരുന്നു അതിനെല്ലാം കാരണം എന്നോടുള്ള സ്നേഹം തന്നെയായിരുന്നു എന്നാണ് അയാൾ പറഞ്ഞത്.. അത്രയും അയാൾ പറഞ്ഞപ്പോൾ അയാളുടെ വാക്കുകളിലെ സ്നേഹത്തിനു മുമ്പിൽ ഞാനും.
എൻറെ വീട്ടുകാരും വീണുപോയി.. എന്നാൽ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞ് ആയപ്പോൾ ആയിരുന്നു അയാളുടെ സ്വഭാവം ശരിക്കും മനസ്സിലാക്കാൻ തുടങ്ങിയത്.. അയാൾക്ക് ഫോണിൽ നിരന്തരമായി കോളുകൾ വരികയും എന്നിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കുകയും പിന്നീട് ഞങ്ങളെ രണ്ടുപേരെയും ശ്രദ്ധിക്കാതെയായി.. പിന്നെ വളരെ വൈകിയാണ് അയാൾക്ക് മറ്റൊരു കുടുംബമുണ്ട് എന്നുള്ള കാര്യം എനിക്ക് മനസ്സിലായത്.. ആ ഒരു കുടുംബത്തിൽ രണ്ടു മക്കളും അയാൾക്ക് ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….