കാതിൽ വലിയ ജിമിക്കി കമ്മൽ ഇട്ട് കണ്ണാടിയിലേക്ക് നോക്കുമ്പോൾ ഒരുക്കം എല്ലാം കഴിഞ്ഞു മണവാട്ടി എന്നു പറഞ്ഞ് ഐശ്വര്യ പിന്നിൽ വന്നു നിന്നു.. അപ്പോഴേക്കും മുറിയാതെ നിന്നിരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം മാറി ഏതോ വലിയ പെർഫ്യൂമിന്റെ ബന്ധം ആ മുറിയാകെ പരന്നു.. പാലക്കാ മാല മാങ്ങാ മാല കാശി മാല നാഗപടം മാല കല്ലുവെച്ച വളകൾ എല്ലാം അണിഞ്ഞ് നീളൻ മുടി പിന്നിയിട്ട് മുല്ലപ്പൂവ് ചൂടി പച്ച നിറമുള്ള ബ്ലൗസും സ്വർണ്ണ കസവ് ഉള്ള സാരിയും.
ധരിച്ച് അധികം ഒരുങ്ങാതെ ഒരു നാടൻ വധുവിനെ പോലെ ഒരുങ്ങി നിന്ന് കാവ്യയെ തനിക്കു മുമ്പിൽ തിരിച്ചുനിർത്തി ഐശ്വര്യ .. പ്രൗഡി വിളിച്ചോതിയ ഐശ്വര്യയുടെ കാഞ്ചിപുരം സാരിയിലും പുതിയ മോഡൽ ആഭരണങ്ങളിലുമായിരുന്നു ചുറ്റും നിന്നിരുന്ന ആളുകളുടെ എല്ലാം ശ്രദ്ധ.. അതെല്ലാം മനസ്സിലാക്കിക്കൊണ്ട് ഐശ്വര്യയുടെ പെരുമാറ്റ രീതി കണ്ടപ്പോൾ കാവ്യയുടെ ഉള്ളിൽ ചിരി പടർന്നു.. എങ്കിലും അവൾ കൂടുതൽ സംയമനം പാലിച്ചു..
ഇവൾക്ക് ഒരു മാറ്റവും ഇല്ല എന്ന് അവൾ മനസ്സിൽ ചിന്തിച്ചു.. ഞങ്ങൾ ഒരുപാട് നാളുകൾക്കു ശേഷം കാണുകയായിരുന്നു.. ഞങ്ങൾ ബാല്യകാല സുഹൃത്തുക്കളാണ്.. അവർ സംസാരിക്കാൻ തുടങ്ങിയതും റൂമിൽ ഉണ്ടായിരുന്ന ബാക്കിയെല്ലാ ആളുകളും പുറത്തേക്ക് പോയി.. അല്ല നിന്റെ രൂപേഷ് ഏട്ടൻ വന്നില്ലേ എന്ന് കാവ്യ ഐശ്വര്യ യോട് ചോദിച്ചു.. ഇല്ലടി അദ്ദേഹത്തിൻറെ ഓഫീസിൽ സ്റ്റാഫിൻ്റ് വിവാഹമാണ് ഇന്ന്.. വിവാഹം ഓഡിറ്റോറിയത്തിൽ വച്ചാണ്..
അവരുടെ കാര്യമെല്ലാം അറേഞ്ച് ചെയ്യുന്നത് രൂപേഷ് ഏട്ടനാണ്.. അങ്ങേർക്ക് സ്റ്റാഫ് എന്നാൽ വളരെ ജീവനാണ്.. അതുകൊണ്ടുതന്നെ ഇവിടേക്ക് വരാൻ കഴിയില്ല ഐശ്വര്യ പറഞ്ഞു നിർത്തി.. അതിനുശേഷം സ്വകാര്യം പറയുന്നതുപോലെ കാവ്യയുടെ അടുത്തേക്ക് ചെന്ന് ചെവിയിൽ അവൾ ചോദിച്ചു രാവിലെ അമ്മ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത് നിന്നെ കല്യാണം കഴിക്കുന്നത് നന്ദേട്ടൻ ആണ് എന്ന്.. അത് കേട്ടതും കാവ്യ ഒന്ന് ചെറുതായി പുഞ്ചിരിച്ചു.. നിനക്ക് എന്തിൻറെ കേടാണ് പെണ്ണേ ഒന്നുമില്ലെങ്കിലും നീ ഒരു ഡോക്ടർ അല്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..