അന്ന് ആദ്യമായി ക്ലാസിലേക്ക് വന്ന മലയാളം ടീച്ചർ അവരുടെ പ്രിയപ്പെട്ട കുട്ടികളോട് ആയി ചോദിച്ചു ഇന്ന് നമുക്ക് ഒരു കത്ത് എഴുതി പഠിച്ചാലോ എന്ന്.. കുട്ടികൾ എല്ലാവർക്കും അത് കേട്ടപ്പോൾ വളരെ സന്തോഷമായി അവരെല്ലാവരും ഒരേ സ്വരത്തിൽ സംബന്ധിച്ചു.. ടീച്ചർ തുടർന്ന് ഇത് ഒരു സാധാരണ കത്ത് ആയി നിങ്ങൾ ആരും കരുതരുത്.. നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള വ്യക്തികളോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾ ആ കത്തിൽ എഴുതണം..
ചിലപ്പോൾ അവർ നിങ്ങളുടെ അടുത്ത് ഇല്ലാത്തവർ ആയിരിക്കാം അല്ലെങ്കിൽ നിങ്ങൾ ഇതുവരെയും കണ്ടിട്ടില്ലാത്ത ഒരു വ്യക്തി ആയിരിക്കാം അങ്ങനെ ആരെക്കുറിച്ച് വേണമെങ്കിലും നിങ്ങൾക്ക് ആ കത്തിൽ എഴുതാവുന്നതാണ്.. നിങ്ങളുടെ സന്തോഷങ്ങളും കുഞ്ഞു കുഞ്ഞു ദുഃഖങ്ങളും ഒക്കെ നിങ്ങൾക്ക് ആ ഒരു കത്തിലൂടെ പങ്കുവയ്ക്കാം.. അങ്ങനെയൊരു ഉപാധിയായി മാത്രം ഈ കത്തിനെ കണ്ടാൽ മതി.. ടീച്ചർ അത്രയും പറഞ്ഞപ്പോൾ കുട്ടികൾ എല്ലാവരും ഒരേ സ്വരത്തിൽ തലയാട്ടി..
എന്നാൽ പിന്നെ എഴുതി തുടങ്ങാം അല്ലേ ടീച്ചർ അത് ചോദിച്ചു.. അപ്പോൾ കുട്ടികൾ എല്ലാവരും അവരുടെ കുഞ്ഞു നോട്ടുബുക്കും പേനയും എടുത്ത് എഴുതാൻ തുടങ്ങി.. ടീച്ചർ പതിയെ മേശയ്ക്ക് അരികിലുള്ള കസേരയിൽ പോയി ഇരുന്നു.. കുട്ടികളെല്ലാവരും കത്തുകൾ എഴുതാൻ തുടങ്ങി ക്ലാസുകൾ എല്ലാം വളരെ നിശബ്ദമായി.. അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ ഓരോരുത്തരായി അവരുടെ കത്തുകൾ എഴുതിക്കഴിഞ്ഞ് ടീച്ചറെ കൊണ്ട് ചെന്ന് കാണിക്കാൻ തുടങ്ങി..
ടീച്ചർ അപ്പോൾ തന്നെ ഓരോരുത്തരുടെയും കത്തുകൾ വായിച്ച് അതിനുള്ള തെറ്റുകൾ തിരുത്തി കൊടുക്കുന്നുണ്ടായിരുന്നു.. അങ്ങനെ ഏറ്റവും അവസാനമാണ് വിനു കുട്ടൻ അവന്റെ കയ്യിലുള്ള കുഞ്ഞു നോട്ടുബുക്ക്മായി ടീച്ചറുടെ അടുത്തേക്ക് ചെന്നത്.. എന്നാൽ വിനു കുട്ടൻ ടീച്ചറുടെ അടുത്ത് എത്തുമ്പോഴേക്കും ലോങ് ബെൽ അടിച്ചിരുന്നു.. അതൊന്നും കാര്യമാക്കാതെ ടീച്ചർ അവന്റെ നോട്ട്ബുക്ക് വാങ്ങി സ്റ്റാഫ് റൂമിലേക്ക് നടന്നു.. കൂടെ അവനെയും കൂട്ടി.. സ്റ്റാഫ് റൂമിൽ തന്റെ മേശരികിൽ പോയിരുന്നു ടീച്ചർ അവന്റെ കത്ത് വായിക്കാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….