ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ സംശയം ചോദിക്കുന്ന ഒരു വിഷയമാണ് ഗ്ലുട്ടതയോൺ എന്നുള്ളത്.. ഇത് കഴിച്ചാൽ ശരീരം നിറം വയ്ക്കുമോ.. ഇതിൻറെ ഒരു ഇഞ്ചക്ഷൻ എടുത്തുകഴിഞ്ഞാൽ എത്രത്തോളം ശരീരം ഭംഗി വയ്ക്കും.. ഇതെടുക്കുന്നത് മൂലം എന്തെങ്കിലും സൈഡ് എഫക്ടുകൾ ഉണ്ടോ തുടങ്ങിയ ധാരാളം സംശയങ്ങൾ ആളുകൾ ഇതുമായി ബന്ധപ്പെട്ട് ചോദിക്കാറുണ്ട്..
അപ്പോൾ ഗ്ലൂട്ടത്തയോൺ എന്ന് പറയുന്നത് വളരെ യാദൃശ്ചികമായി കണ്ടുപിടിച്ച അല്ലെങ്കിൽ ഒരു വൈറ്റനിങ് അല്ലെങ്കിൽ സ്കിൻ വെളുക്കുന്ന ഒരു ഏജൻറ് ആണ്.. മുൻപ് കാലങ്ങളിൽ ക്യാൻസർ ചികിത്സകൾ അല്ലെങ്കിൽ വളരെയധികം ഡാമേജ് വന്ന ലിവർ ഡാമേജ് വന്ന രോഗികൾക്ക് അവരുടെ ശരീരത്തിൽ ആ പറയുന്ന ലിവർ ഡാമേജ് അല്ലെങ്കിൽ ക്യാൻസർ ചികിത്സയുടെ ഭാഗമായിട്ട് കീമോതെറാപ്പികൾ ചെയ്യുന്നതിന്റെ ഭാഗമായിട്ട്.
അതിനെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഡാമേജുകളെ റിപ്പയർ ചെയ്യാൻ വേണ്ടി മുൻപ് കാലങ്ങളിൽ കൊടുത്തിരുന്ന ഒരു അമിനോ ആസിഡാണ് ഈ പറയുന്ന ഗ്ലുട്ടത്തയോൺ എന്ന് പറയുന്ന മെഡിസിൻ.. അപ്പോൾ ഈ ഒരു മരുന്ന് രോഗികൾക്ക് കൊടുക്കുമ്പോൾ അവരിൽ കണ്ടിരുന്ന ഒരു വലിയ മാറ്റം എന്നു പറയുന്നത് അവരുടെ സ്കിന്നിന്റെ കളർ വളരെയധികം വർദ്ധിച്ചു അല്ലെങ്കിൽ വെളുത്തു എന്നുള്ളതാണ്.. അപ്പോൾ ആ ഒരു സാഹചര്യത്തിൽ നിന്നാണ്.
ഈ ഒരു മെഡിസിൻ സ്കിൻ കൂടുതൽ വെളുക്കാൻ വേണ്ടി ഇതുമായി ബന്ധപ്പെട്ട ചികിത്സകൾക്ക് എടുക്കാൻ തുടങ്ങിയത്.. ഈ പറയുന്ന ഗ്ലൂട്ടത്തയോൺ ബേസിക്കലി മൂന്ന് തരത്തിലാണ് അവൈലബിൾ ആയിട്ടുള്ളത്.. ഒന്നാമതായിട്ട് ടാബ്ലറ്റ് രൂപത്തിലാണ് ഉള്ളത് രണ്ടാമതായിട്ട് ഇഞ്ചക്ഷൻ രൂപത്തിലും ഉണ്ട്.. മൂന്നാമതായിട്ട് അത് സ്പ്രേ രൂപത്തിലും അവൈലബിൾ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….