ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല രോഗികളും ക്ലിനിക്കിലേക്ക് വരുമ്പോൾ പ്രത്യേകിച്ചും പുരുഷന്മാർ ചോദിക്കുന്ന ഒരു ചോദ്യമാണ് മദ്യവും അതുപോലെതന്നെ പ്രമേഹവും തമ്മിലുള്ള ഒരു ബന്ധം എന്താണ്.. അസുഖമുള്ളവർക്ക് മദ്യം കഴിക്കാൻ പറ്റുമോ അല്ലെങ്കിൽ മദ്യം കഴിക്കുന്നത് കൊണ്ട് ഇത്തരം പ്രമേഹ രോഗം ബാധിക്കുമോ.. അങ്ങനെ കഴിക്കാൻ പറ്റുമെങ്കിൽ ഏതുതരം മദ്യമാണ്.
കഴിക്കാൻ സാധിക്കുന്നത്.. ഈയൊരു വിഷയത്തെക്കുറിച്ച് ആളുകൾക്ക് ഒരുപാട് സംശയങ്ങളും അതുപോലെ തന്നെ ഒരുപാട് തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്.. ഇവിടെ ക്ലിനിക്കിലേക്ക് വരുമ്പോൾ അത്തരം ഒരു വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള ഒരു സാഹചര്യവും കിട്ടാറില്ല.. പലപ്പോഴും ഫാമിലിയും ഒക്കെ കൂടെ ഉള്ളതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ കഴിയാറില്ല..
അതുകൊണ്ടുതന്നെ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ഈയൊരു വിഷയത്തെക്കുറിച്ച് വളരെ വിശദമായി തന്നെ ചർച്ച ചെയ്യാം.. ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് മദ്യം കഴിക്കുന്നത് കൊണ്ട് പ്രമേഹരോഗം വരാനുള്ള സാധ്യത ഉണ്ടോ എന്നുള്ള ഒരു ചോദ്യം നമുക്ക് വിശദമായിട്ട് നോക്കാം.. അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് മദ്യം അല്ലെങ്കിൽ ആൽക്കഹോൾ എന്താണ്.. സത്യം പറഞ്ഞാൽ ഷുഗറിന്റെ സെർമെൻറ്റേഷനിൽനിന്ന് ഉണ്ടാവുന്നതാണ്.
ആൽക്കഹോൾ മിക്കവയും.. അതുകൊണ്ടുതന്നെ രണ്ടും തമ്മിൽ നല്ലൊരു ലിങ്ക് അല്ലെങ്കിൽ ബന്ധമുണ്ട് എന്നുള്ളത് പറയാതെ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്.. അപ്പോൾ മദ്യം കഴിക്കുമ്പോൾ പ്രമേഹ രോഗി അല്ലാത്ത ഒരു വ്യക്തിയാണെങ്കിൽ പ്രമേഹം അവരുടെ ശരീരത്തിൽ വരുത്താനുള്ള സാധ്യതകൾ കൂട്ടുമോ എന്നുള്ള ഒരു ചോദ്യം വളരെ പ്രസക്തമാണ്.. മദ്യം കഴിക്കുമ്പോൾ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് നമുക്ക് ഉണ്ടാവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….